രാകേഷ് ബാബുവും സ്റ്റെഫിയുമാണ് അഭിനയിച്ചിരിക്കുന്നത്. 

ഭിജിത് കൊല്ലം ആലപിച്ച ‘ഹൃദയത്തിൽ’ എന്ന സം​ഗീത ആൽബം ശ്രദ്ധനേടുന്നു. മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ​ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് ജോജി ജോൺസ് ആണ്. റോബിൻ ഡാനിയലിന്റേതാണ് വരികള്‍. പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ആൽബം ആസ്വാദക ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. 

അരുൺകുമാർ ഗാനരംഗങ്ങളുടെ ചിത്രീകരണവും ബെൻ കാച്ചപ്പിള്ളി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. രാകേഷ് ബാബുവും സ്റ്റെഫിയുമാണ് അഭിനയിച്ചിരിക്കുന്നത്. ആർ ആൻഡ് എം ക്രിയേഷന്‍സും പോപ്പ് മീഡിയും ചേർന്നാണ് ആൽബം നിർമിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona