ഇന്ദ്രജിത്ത് സുകുമാരൻ ഒരു ഹൈ-വോൾട്ടേജ് പൊലീസ് കഥാപാത്രമായി എത്തുന്ന പുതിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് 'ധീരം'. നവാഗതനായ ജിതിൻ ടി സുരേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോ ഗാനം ഇപ്പോൾ പുറത്തിറങ്ങി.

ന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ധീരത്തിൻ്റെ പ്രൊമോ സോംഗ് റിലീസ് ചെയ്തു. മണികണ്ഠൻ അയ്യപ്പ സം​ഗീതം ഒരുക്കിയ ​ഗാനം ആലപിച്ചിരിക്കുന്നത് ഇമ്പച്ചിയും ശ്രുതി ശിവദാസും ചേർന്നാണ്. ഇമ്പച്ചിയും ബികെ ഹരിനാരായണനും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. മുൻപും പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ ഒരു ഹൈ വോൾട്ടേജ് കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്.

റെമോ എന്റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിൻ്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നവംബറിൽ തീയേറ്റർ റിലീസിന് എത്തുമെന്നാണ് പ്രതീക്ഷ.

ധീരം ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രണ്‍ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ടി സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഡി.ഒ.പി സൗഗന്ദ് എസ്.യു ആണ്. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്. അഞ്ചക്കള്ളകൊക്കാൻ, പല്ലൊട്ടി 90സ് കിഡ്സ് എന്നിവക്ക് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Pathira Promo Song | Dheeram | Jithin Suresh T | Manikandan Ayyappa | The Imbachi | Sruthy Sivadas

പ്രോജക്ട് ഡിസൈനർ: മധു പയ്യൻ വെള്ളാറ്റിൻകര, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, ആർട്ട്: അരുൺ കൃഷ്ണ, കോസ്റ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജർ: ധനേഷ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: തൻവിൻ നാസിർ, കളറിസ്റ്റ്: ലിജു പ്രഭാകർ, 3ഡി ആർട്ടിസ്റ്റ്: ശരത്ത് വിനു, വി.എഫ്.എക്സ് &3ഡി അനിമേഷൻ: ഐഡൻറ് ലാബ്സ്, ടീസർ കട്ട്സ്: വിവേക് മനോഹരൻ, മാർക്കറ്റിംഗ് കൺസൾട്ടന്‍റ്: മിഥുൻ മുരളി, പി.ആർ.ഒ: പി.ശിവപ്രസാദ്, ഓൺലൈൻ പ്രൊമോഷൻസ്- വിപിൻ കുമാർ, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, പബ്ലിസിറ്റി ഡിസൈൻസ്: ഔറ ക്രാഫ്റ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്