സുഹൃത്തിന്‍റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. 

ജോസഫ്. പി.കൃഷ്ണ സംവിധാനം ചെയ്യുന്ന "ചിരി " എന്ന ചിത്രത്തിന്റെ വിഡീയോ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ എഴുതി പ്രിന്‍സ് ജോര്‍ജ്ജ് സംഗീതം പകര്‍ന്ന ​ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കും ഷാരോണ്‍ ജോസഫും ചേർന്നാണ്. മാര്‍ച്ച് 26-ന് ചിരി പ്രൈം റീൽസിൽ റിലീസ് ചെയ്യും.

സുഹൃത്തിന്‍റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. 

ഡ്രീംബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറില്‍ മുരളി ഹരിതം, ഹരീഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ദേവദാസിന്‍റേതാണ് തിരക്കഥ. ഛായാഗ്രഹണം ജിന്‍സ് വിന്‍സണ്‍. ചില പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് പ്രിന്‍സ് ജോര്‍ജ്ജ് ആണ്. ശ്രീജിത്ത് രവി, സുനില്‍ സുഖദ, ഹരികൃഷ്ണന്‍, രാജേഷ് പറവൂര്‍, വിശാല്‍, ഹരീഷ് പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി തുടങ്ങിയവരും അഭിനയിക്കുന്നു.