കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കെത്തുന്ന പ്രവാസികളെ വരവേറ്റ് ഒരു ഗാനം. മലയാളികളുടെ പ്രിയഗായിക കെ എസ് ചിത്രയും സൗദി ഗായകന്‍ അഹമ്മദ് അല്‍ മയ്‍മനിയും ചേര്‍ന്ന് ആലപിച്ച ഗാനം പുറത്തിറക്കിയിരിക്കുന്നത് കെ 7 സ്റ്റുഡിയോസ് ആണ്. ശങ്കര്‍ കേശവന്‍ നിര്‍മ്മിച്ചിരിക്കുന്ന വീഡിയോയുടെ സംവിധാനം അജിത്ത് എന്‍ വി ആണ്.

ALSO READ: ലൊക്കേഷന്‍ കൊവിഡിനെ തോല്‍പ്പിച്ച ന്യൂസിലന്‍ഡില്‍; 'അവതാര്‍ 2' ചിത്രീകരണം പുനരാരംഭിച്ച് ജയിംസ് കാമറൂണ്‍

കടലിനക്കരെ പോയോരേ എന്ന് തുടങ്ങുന്ന ഗാനം മലയാളത്തിലെ മറ്റൊരു എവര്‍ഗ്രീന്‍ ഗാനത്തിന്‍റെ ഈണത്തിലാണ്. ചെമ്മീന്‍ എന്ന ചിത്രത്തിനുവേണ്ടി സലില്‍ ചൗധരി ഈണമിട്ട്, യേശുദാസ് ആലപിച്ച കടലിനക്കരെ പോണോരേ എന്ന ഗാനമാണ് അത്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ മടക്കം വൈകാരികമായി സംവദിക്കുന്ന തരത്തിലാണ് പുതിയ ഗാനം.