കൊവിഡിന്റെ കാലമാണ്. ലോക്ക് ഡൗണിലാണ്. അധികൃതകരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൗണ്‍ കാലത്ത് കരുതലിന്റെയും കാരുണ്യത്തിന്റെയും പ്രാധാന്യം ഓര്‍മ്മിക്കുന്ന നിരവധി ഗാനങ്ങളും ഷോര്‍ട് ഫിലിമുകളുമൊക്കെ എത്തുന്നുണ്ട്. ഇപ്പോഴിതാ കമല്‍ഹാസന്റെ രചനയിലും സംവിധാനത്തിലുമാണ് അത്തരമൊരു ഗാനം എത്തിയിരിക്കുന്നത്.

കമല്‍ഹാസന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജിബ്രാൻ ആണ്. കൊവിഡ് കാലത്തെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രിയപ്പെട്ട ഗായകൻ ശങ്കര്‍ മഹാദേവൻ ഉള്‍പ്പടെയുള്ളവര്‍ പാടിയിട്ടുണ്ട്. നമ്മൾ പ്രപഞ്ചത്തിലെ ഒരു പൊടിപടലമാണെന്ന് കമൽ ഹാസന്റെ വരികൾ ഓർമ്മിപ്പിക്കുന്നു. പക്ഷേ, ദയയും സ്നേഹവും കാണിക്കാനുള്ള നമ്മുടെ കഴിവ് ലോകത്തേക്കാൾ വലുതാണ് എന്നും കമല്‍ഹാസൻ വരികളിലൂടെ പറയുന്നു.