മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് അദ്ദേഹവും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ്

മമ്മൂട്ടിയെ നായകനാത്തി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. മൃദുഭാവേ ദൃഡകൃത്യേ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സുഷിന്‍ ശ്യാം ആണ് ആലാപനം. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രമെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുന്ന സിനിമ വ്യാഴാഴ്ച തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടിയുടെ നായക കഥാപാത്രത്തിന്‍റെ പേര്.

2180 അണിയറ പ്രവർത്തകരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ പ്രവർത്തിച്ചത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് അദ്ദേഹവും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ്. റോണി ഡേവിഡ് രാജ് മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, മനോജ് കെ യു തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിരിക്കുന്നു. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.

കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസ എസ് ജോർജ്, ഛായാഗ്രഹണം മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം സുഷിൻ ശ്യാം, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ് ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ് നവീൻ മുരളി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ ആന്റണി സ്റ്റീഫൻ, ടൈറ്റിൽ ഡിസൈൻ ഏയ്സ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പിആർഒ പ്രതീഷ് ശേഖർ.

'പഠാന്‍റെ' തുടര്‍ച്ച, 1000 കോടിയില്‍ കണ്ണ്, 'ടൈഗര്‍ 3' ല്‍ നിന്ന് പ്രതീക്ഷിക്കേണ്ടതെന്തൊക്കെയെന്ന് സല്‍മാന്‍: വീഡിയോ

Mrudhu Bhaave Dhruda Kruthye Lyric Video | Kannur Squad | Mammootty |Sushin Shyam |Roby Varghese Raj