സജിമോൻ പ്രഭാകർ തിരക്കഥ, സംഭാഷണം

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാസർഗോൾഡ് എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. താനാരോ എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. വൈശാഖ് സുഗുണന്‍റെ വരികള്‍ക്ക് നിരഞ്ജ് സുരേഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നിരഞ്ജ് സുരേഷും തങ്കച്ചന്‍ അഭിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖരി എന്റർടെയ്‍ന്‍‍മെന്‍റ്സ്, യൂഡ്‌ലീ ഫിലിംസ് എന്നിവരുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് കാസർഗോൾഡ്. സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സഹ നിര്‍മ്മാണം സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ, സംഭാഷണം എഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ- മനോജ് കണ്ണോത്ത്, കല- സജി ജോസഫ്, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, സ്റ്റിൽസ്- റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റിൽസ്- രജീഷ് രാമചന്ദ്രൻ, പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ബിജിഎം- വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, പ്രണവ് മോഹൻ, പി ആർ ഒ- ശബരി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച ചിത്രമാണിത്. ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തിയത്.

ALSO READ : 'മേപ്പടിയാന്‍' സംവിധായകന്‍ വിഷ്‍ണു മോഹന്‍ വിവാഹിതനാവുന്നു; വിവാഹ നിശ്ചയത്തിന് ആശംസകളുമായി ഉണ്ണി മുകുന്ദനും

Thanaro - Lyrical Video | Kasargold | Asif Ali, Sunny Wayne, Vinayakan | Niranj Suresh | Mridul Nair