കൃ​ഷ്ണ​ ​ശ​ങ്ക​ർ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കുടുക്ക് 2025'ന്റെ പുതിയ ​ഗാനമെത്തി. ‘തെയ്തക തെയ്തക’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തത്. കൃഷ്ണശങ്കർ ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ ഗാനം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കൃഷ്ണശങ്കർ എത്തുന്നത്.

‘ഇപ്പോഴത്തെ സാഹചര്യത്തിൽ ഇങ്ങനെ ചോദിക്കാമോ എന്നറിയില്ല, രണ്ടെണ്ണം അടിക്കാം? എന്ന് മാരൻ’ കൃഷ്ണശങ്കർ ഗാനത്തിനൊപ്പം ഫേസ്ബുക്കിൽ കുറിച്ചു. 'അ​ള്ള് ​രാ​മേ​ന്ദ്ര​ന്' ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രം 2025ലെ ​കഥയാണ് പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈൻ ടോം ചാക്കോ, ദുർ​ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 

'മണിയറയിലെ അശോകനാ'ണ് കൃഷ്ണ ശങ്കറിന്റേതായി അവസാനമായി റിലീസായ ചിത്രം. അനുപമ പരമേശ്വരനും ജേക്കബ് ഗ്രിഗറിയുമാണ്  ഈ ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളായി എത്തിയത്. നെറ്റ്ഫ്ലിക്സ് വഴി  പ്രേക്ഷകരിലേക്ക് എത്തിയ ഓണച്ചിത്രമാണ് മണിയറയിലെ അശോകൻ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona