മനോജ് നായര്‍ സംവിധാനം ചെയ്യുന്ന 'വാര്‍ത്തകള്‍ ഇതുവരെ' എന്ന ചിത്രത്തിലെ പാട്ടെത്തി. 'കുന്നേറി പറന്ന്' എന്നാരംഭിക്കുന്ന പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയാണ്. സംഗീതം മെജോ ജോസഫ്. പാടിയിരിക്കുന്നത് മധു ബാലകൃഷ്ണന്‍.

സിജു വില്‍സണ്‍, വിനയ് ഫോര്‍ട്ട്, അഭിരാമി ഭാര്‍ഗവന്‍, സൈജു കുറുപ്പ്, നെടുമുടി വേണു തുടങ്ങിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം എല്‍ദോ ഐസക്. ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിഎസ്ജി എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ബിജു തോമസ്, ജിബി പാറക്കല്‍ എന്നിവരാണ് നിര്‍മ്മാണം.