ലോക്ഡൗൺ ദിനങ്ങളെ ക്രിയാത്മകമാക്കി ഡോക്ടർമാർ ഒരുക്കിയ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ 1984 ബാച്ചിലെ പൂർവവിദ്യാർഥികളായ ഡോക്ടർമാരാണ് ഗാനം ഒരുക്കിയിരിക്കുന്നത്. 

'കേരളം കേരളം കോവിഡിൻ ഗതി മാറ്റും കേരളം ' എന്ന് തുടങ്ങുന്ന ഗാനം ഡോക്ടർമാർ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ജി ദേവരാജൻ മാസ്റ്റർ ഈണമിട്ടിരിക്കുന്ന 'കേരളം കേരളം കേളികൊട്ടുയരുന്ന കേരളം ' എന്ന ഗാനത്തിന്റെ ഈണത്തിലാണ് റൺ കോവിഡ് റൺ ഗാനം നിർമിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിൽ താമസിക്കുന്ന ഡോക്ടർമാരുടെ വീഡിയോ പ്രത്യേകം ഷൂട്ട് ചെയ്‍ത് എഡിറ്റു ചെയ്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആസ്വാദകരിൽനിന്നും  വളരെ മികച്ച പ്രതികരണമാണ്  ഗാനത്തിനു ലഭിക്കുന്നത്.