സാമൂഹികപ്രതിബദ്ധതയുള്ള ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എം എ നിഷാദ്. അഭിനയ രംഗത്തും സജീവമാകുന്ന എംഎ നിഷാദ് റംസാൻ നാളിൽ മാപ്പിളപാട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്. വിഎം കുട്ടി ഈണം നൽകി യേശുദാസ് പാടിയ 'എല്ലാം പടൈത്തുളള' എന്ന ഗാനമാണ് വീണ്ടും എംഎ നിഷാദ് ആലപിച്ചിരിക്കുന്നത്. മാപ്പിളപാട്ടിനെ പറ്റി എംഎ നിഷാദ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ "എന്റ്റെ ഹൃദയത്തിൽ എന്നും പ്രഥമ സ്ഥാനമാണ്,ഈ മാപ്പിള പാട്ടിന്, ഭക്തിപൂർവ്വം,ഗാനഗന്ധർവ്വൻ ആലപിച്ച ഈ ഗാനം ചിട്ടപ്പെടുത്തിയത്, മാപ്പിളപാട്ടിന്റ്റെ സുൽത്താൻ  V M കുട്ടിയാണ് ഈ പുണ്യമാസത്തിൽ,എല്ലാം പടൈത്തുളള എന്ന ഈ ഗാനം,പാടാനുളള എന്റ്റെ എളിയ ശ്രമമാണ്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കണമെന്നപേക്ഷ.

ആസ്വാദകരിൽനിന്നും  വളരെ മികച്ച പ്രതികരണമാണ് ഗാനത്തിനു ലഭിക്കുന്നത്.