ഇലക്ട്രോണിക് കിളിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേനേ പ്യാർ കിയ'. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ജൂണ്‍ പോയാ ജുലൈ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തുവാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഇലക്ട്രോണിക് കിളി. ആന്‍റണി ദാസന്‍ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജുൻ, ജഗദീഷ്, ജനാർദ്ദനൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണം റിലീസ് ആണ് ചിത്രം.

ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജീവിൻ റെക്സ, ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഡോൺപോൾ പി നിർവ്വഹിക്കുന്നു. സംഗീതം- ലക്ട്രോണിക് കിളി, എഡിറ്റിംഗ് കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനു നായർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സംഘട്ടനം കലൈ കിംങ്സൺ, പശ്ചാത്തല സംഗീതം മിഹ്റാജ് ഖാലിദ്, പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണല, കലാസംവിധാനം സുനിൽ കുമാരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, കോസ്റ്റ്യൂംസ് അരുൺ മനോഹർ, പ്രൊജക്റ്റ് ഡിസൈനർ സൗമ്യത വർമ്മ, വരികൾ മുത്തു.

ഡിഐ ബിലാൽ റഷീദ്, അസോസിയേറ്റ് ഡയറക്ടർ അശ്വിൻ മോഹൻ, ഷിഹാൻ മുഹമ്മദ്, വിഷ്ണു രവി, സ്റ്റിൽസ് ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ യെല്ലോ ടൂത്ത്സ്, വിതരണം സ്പയർ പ്രൊഡക്ഷൻസ്, അഡ്മിനിസ്ട്രേഷൻ ആന്‍ഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് പ്രദീപ് മേനോൻ, ഓൺലൈൻ ഒബ്സ്ക്യൂറ, പിആർഒ എ എസ് ദിനേശ്, ശബരി.

Maine Pyar Kiya | June Poya July Video Song | Anthony Daasan | Electronic Kili | Hridhu Haroon