ഇമാജിന്‍ ബുദ്ധയുടെ ബാനറില്‍ ജേക്ക്സ് ബി റിച്ചാര്‍ഡാണ് സംവിധാനം 

സമകാലിക വിഷയങ്ങളെ ആധാരമാക്കി ടേല്‍ താജ് രചനയും, ആലാപനവും നിര്‍വഹിച്ച മലയാളം റാപ് ഗാനമാണ് ‘ഈ നാടെന്താ ഇങ്ങനെ' . ഇമാജിന്‍ ബുദ്ധയുടെ ബാനറില്‍ ജേക്ക്സ് ബി റിച്ചാര്‍ഡ് സംവിധാനം ചെയ്ത ഈ റാപ്പ് മനുഷ്യനും, ദൈവവും തമ്മിലുള്ള ഒരു ആശയ സംവാദം പോലെയാണ് ഒരുക്കിയിരിക്കുന്നത്.

പൂര്‍ണമായും വിഎഫ്എക്സില്‍ ഒരുക്കിയിരിക്കുന്ന റാപ്പിലെ പല വരികളും ജാതിമത വർഗീയതക്കും ഫാസിസത്തിനുമെതിരെയാണ്. കൃത്യമായി ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തിലെ തെറ്റുകള്‍ക്കെതിരെ വിരല്‍ ചൂണ്ടുവാൻ കഴിഞ്ഞു എന്നതും ഈ റാപ്പിന്‍റെ പ്രത്യേകതയാണ്. റിലീസായി അൽപ്പസമയത്തിനുള്ളിൽ തന്നെ വൻ പ്രചാരമാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.