മമ്മൂട്ടി നായകനാകുന്ന 'കളങ്കാവൽ' എന്ന ചിത്രത്തിന്റെ ആദ്യഗാനം ഇന്ന് വൈകുന്നേരം 5 മണിക്ക് റിലീസ് ചെയ്യും. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകനും പ്രധാന വേഷത്തിലുണ്ട്. ചിത്രം നവംബർ 27-ന് തിയേറ്ററുകളിൽ എത്തും.

മ്മൂട്ടി നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിന്റെ പ്രധാന അപ്ഡേറ്റ് വരുന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്യും. സിനിമയെ കുറിച്ചുള്ള ഏകദേശ ഐഡിയ ഒരുപക്ഷേ പാട്ടിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ. നവംബർ 27ന് ചിത്രം തീയറ്ററുകളിൽ എത്തും.

നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകനും പ്രധാന വേഷത്തിൽ എത്തുന്നു. കളങ്കാവലിന്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ആർ.എഫ്.ടി ഫിലിംസ് ആണ്. ജി.സി.സി ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് കളങ്കാവലിന് വേണ്ടി ഹംസിനി എന്റർടെയിൻമെൻ്റുമായി സഹകരിച്ചു കൊണ്ട് ആർ.എഫ്.ടി ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ദുല്‍ഖറിന്റെ വേഫറർ ഫിലിംസ് തന്നെയാണ് ലോക നിർമ്മിച്ചിരിക്കുന്നത്. ജിഷ്‍ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്. ദുൽഖർ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്‍ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്