ദുല്‍ഖറിന്റെ പുതിയ സിനിമയാണ് മണിയറയിലെ അശോകൻ. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു.

കെ എസ് ഹരിശങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണൻ ബി കെയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രീഹരി കെ നായര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരൻ ആണ് നായിക.  ചിത്രത്തില്‍ ദുല്‍ഖര്‍ പാടിയ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. ഗ്രിഗറിയും അനുപമ പരമേശ്വരനും ഒന്നിച്ചുള്ള ഗാനരംഗമാണ് പുറത്തുവിട്ടിരിക്കുന്നത്.