ഓഗസ്റ്റ് 29 ആണ് 'കിംഗ് ഓഫ് പോപ്പി'ന്‍റെ ജന്മവാര്‍ഷികദിനം

പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സന്‍റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ട്രിബ്യൂട്ട് ഒരുക്കി തിരുവനന്തപുരത്തുകാരന്‍. ജാക്സന്‍റെ തംരംഗം തീര്‍ത്ത ആറാമത്തെ സ്റ്റുഡിയോ ആല്‍ബം 'ത്രില്ലറി'ന്‍റെ കവര്‍ വെര്‍ഷന്‍ പുറത്തിറക്കിയിരിക്കുന്നത് സംഗീത സംവിധായകനും ഗായകനും നര്‍ത്തകനുമായ മലാഖിയാണ്. ഓഗസ്റ്റ് 29 ആണ് 'കിംഗ് ഓഫ് പോപ്പി'ന്‍റെ ജന്മവാര്‍ഷികദിനം.

ഒരു മൈക്കല്‍ ജാക്സണ്‍ ആരാധകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ഒരു ഗാനത്തിന് കവര്‍ പാടണമെന്ന് ഏറെക്കാലമായുള്ള സ്വപ്‍നമായിരുന്നെന്ന് മലാഖി പറയുന്നു. 'ത്രില്ലറി'നു പിന്നാലെ കൂടുതല്‍ എംജെ ഗാനങ്ങള്‍ക്ക് കവര്‍ പാടണമെന്ന ആഗ്രഹവും മലാഖി പങ്കുവെക്കുന്നു. തിരുവനന്തപുരത്തെ ദീപക് എസ് ആര്‍ പ്രൊഡക്ഷന്‍സ് ആണ് റെക്കോര്‍ഡിംഗും മിക്സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. വീഡിയോ ചെയ്‍തിരിക്കുന്നത് അദ്വൈത് ശ്രീകുമാര്‍. 

1982 നവംബര്‍ 30നാണ് മൈക്കല്‍ ജാക്സണ്‍ 'ത്രില്ലര്‍' പുറത്തിറക്കിയത്. യുഎസ് ബില്‍ബോര്‍ഡ് ടോപ്പ് എല്‍പീസ് ആന്‍ഡ് ടേപ്പ്സില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ച ആദ്യ മൈക്കള്‍ ജാക്സണ്‍ ആല്‍ബവുമായിരുന്നു ഇത്. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona