റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്ത് ആണ് നായകന്‍. 

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന 'മിഷന്‍ സി'എന്ന ചിത്രത്തിന്റെ ഗാനം പുറത്തെത്തി. വിജയ് യേശുദാസാണ് ‘നെഞ്ചിൽ ഏഴുനിറമായി’ എന്ന ഗാനം പാടിയിരിക്കുന്നത്. സുനിൽ ജി ചെറുകടവിന്റെ വരികൾക്ക് പാർത്ഥസാരഥിയാണ് സംഗീതം പകർന്നിരിക്കുന്നത്. 

റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്ത് ആണ് നായകന്‍. ക്യാപ്റ്റന്‍ അഭിനവ് എന്ന ഒരു പ്രധാന കഥാപാത്രത്തെ കൈലാഷും അവതരിപ്പിക്കുന്നു. തീവ്രവാദികള്‍ തട്ടിയെടുത്ത ഒരു ടൂറിസ്റ്റ് ബസില്‍ ബന്ദികളാക്കപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ പൊലീസ്, കമാന്‍ഡോ സംഘങ്ങള്‍ എത്തുന്നതോടെയാണ് ചിത്രം ചടുലമാവുന്നത്. 

മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ എന്നിവരെകൂടാതെ 35 ഓളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ പലരും ഇതിൽ കഥാപാത്രങ്ങൾ ആകുന്നു എന്നതും പ്രത്യേകതയാണ്. കൂടാതെ ഇതിൽ ഗാനങ്ങൾ എഴുതിയിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുനിൽ ചെറുകടവാണ്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഹണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിച്ചിരിക്കുന്ന ചിത്രം രാമക്കൽമേടിലും മൂന്നാറിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona