നിലവിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്റെ വർക്കുകളുടെ തിരക്കിലാണ് മോഹൻലാൽ. 

മികച്ച നടൻ എന്നത് പോലെ തന്നെ പാട്ടിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് മോഹൻലാൽ. സിനിമകളിളും പൊതുവേദികളിലും അദ്ദേഹം ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ അപൂർവ്വമായൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും മായയ്ക്കുമൊപ്പം ഒരു വേദിയിൽ പാട്ടുപാടുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ കഴിയുക. 

സുചിത്രയും മായയും പാടുമ്പോൾ, താളം പിടിക്കുകയും ചെയ്യുന്നുണ്ട് താരം. ഗായകൻ ചാൾസ് ആന്റണിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നിലവിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്റെ വർക്കുകളുടെ തിരക്കിലാണ് മോഹൻലാൽ. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.