ടൊവിനോ ചിത്രം ലൂക്കയുടെ ഗാനത്തിന് പ്രവാസി കലാകൂട്ടായ്മ തയ്യാറാക്കിയ മനോഹരമായ ദൃശ്യാവിഷ്‌കാരം ശ്രദ്ധ നേടുന്നു. ലൂക്കയിലെ നീയില്ലാ നേരം എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഗള്‍ഫ് ദൃശ്യഭംഗി നല്‍കിയിരിക്കുന്നത്. മസ്‌കറ്റിലെ കലാകാരന്‍മാരുടെ കൂട്ടായ്മയായ നൂപുര ധ്വനിയാണ് വിഡീയോയ്ക്ക് പിന്നില്‍. കാവ്യ പ്രവീണ്‍, ദീപ സുമീത്, അഷ്രിത രഞ്ജിത് എന്നിവരാണ് ദൃശ്യാവിഷ്‌കാരത്തില്‍ വേഷമിട്ടിരിക്കുന്നത്.