ഗ്ലോബേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ദുബായിലെ വ്യവസായിയായ മുമൈജ് മൊയ്ദു നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന് ജുബൈര്‍ മുഹമ്മദ് ആണ് സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത്.

ചെറിയ പെരുന്നാൾ ദിനത്തിൽ പ്രേക്ഷകർക്ക് സമ്മാനമായി മ്യൂസിക്കല്‍ വീഡിയോ റിലീസ് ചെയ്ത് സംവിധായകൻ ഒമർ ലുലു. ജാനാ മേരെ ജാനാ’ എന്ന് പേര് നൽകിയിരിക്കുന്ന വീഡിയോ ​ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ‘മാണിക്യമലരി’ന് ശേഷം ഒമര്‍ ലുലുവും വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന ​ഗാനം കൂടിയാണിത്. 

പീര്‍ മുഹമ്മദിന്റെ പ്രശസ്തമായ പഴയകാല മാപ്പിളപ്പാട്ട് ‘മഹിയില്‍ മഹാ’യുടെ റിവിസിറ്റഡ് ഗാനമാണ് മനോഹരമായ ദൃശ്യാവിഷ്ക്കാരത്തോടെ ഒമര്‍ ലുലു ഒരുക്കിയിരിക്കുന്നത്. ദുബായ് പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ പ്രണയ ആല്‍ബത്തില്‍ അജ്മല്‍ ഖാന്‍-ജുമാന ഖാന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 

ഗ്ലോബേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ദുബായിലെ വ്യവസായിയായ മുമൈജ് മൊയ്ദു നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന് ജുബൈര്‍ മുഹമ്മദ് ആണ് സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത്. അമോള്‍ ശ്രിവാസ്തവയുടെ ഹിന്ദി കോറസിന് അഭിഷേക് ടാലന്റഡ് വരികളെഴുതി. ഛായാഗ്രഹണം മുസ്തഫ അബൂബക്കര്‍, എഡിറ്റിംഗ് അച്ചു വിജയന്‍, കാസ്റ്റിംഗ് ഡിറക്ഷന്‍ വിശാഖ് പി.വി. വാര്‍ത്താ പ്രചരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഡിസൈന്‍സ് അശ്വിന്‍ ഹരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona