രു നിമിഷം കൊണ്ട് പ്രളയം ഇല്ലാതാക്കിയ കുറെ ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റും. എല്ലാം നഷ്ടമായ ഒരുപാടു  ജീവിതങ്ങൾ. കുഞ്ഞുടുപ്പുകളുമായി ഓണത്തിന് അച്ഛനെ കാത്തിരിക്കുന്ന മക്കൾ, ഒരു ജന്മം കൊണ്ടുണ്ടാക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞതെല്ലാം വാർത്തകളിൽ കാണേണ്ടി വന്ന പ്രവാസികള്‍. എങ്കിലും പ്രതീക്ഷയാണ് എല്ലാവര്‍ക്കും ഓണം.  ഓണത്തിന്റെ ഓർമ്മകളും പ്രതീക്ഷകളും പങ്കുവെക്കുന്ന ഒരു ഗാനമാണ് ഓണനിലാവിന്‍റെ ഈണങ്ങള്‍. അനീഷ് കോലോത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശാന്ത് പ്രസന്നന്‍റെ വരികള്‍ക്ക് പി വേണുവാണ് ഈണം നല്‍കിയിരിക്കുന്നത്. ഓര്‍ക്കസ്ട്രേഷന്‍ ഒരുക്കിയത് ലോഹിതാക്ഷന്‍ മുക്കൂട്. 

ഗാനം കാണാം