ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'ആദ്യരാത്രി'യിലെ വീഡിയോ സോംഗ് പുറത്തെത്തി. വിവാഹബ്രോക്കറാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം. നാട്ടില്‍ പ്രണയിക്കുന്നവരെ കണ്ടാല്‍ അസ്വസ്ഥനാവുന്ന ബ്രോക്കര്‍ കഥാപാത്രത്തെ പുറത്തെത്തിയ വീഡിയോ സോംഗില്‍ കാണാം.

'ഓണവില്ലാണേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഡി ബി അജിത്ത്കുമാര്‍ ആണ്. സംഗീതം ബിജിബാല്‍. പാടിയിരിക്കുന്നത് നജീം അര്‍ഷാദ്.