Asianet News MalayalamAsianet News Malayalam

പാട്ട് പാടിയും പറഞ്ഞും കേട്ടും 'ദി മ്യൂസിക് സർക്കിൾ', ഈ സംഗീതക്കൂട്ടത്തിന് ഒരു വയസ്

ഇന്റർനെറ്റ് ലോകത്തെ സംഗീതക്കൂട്ടം 'ദി മ്യൂസിക് സർക്കിൾ'.  ഒരു വർഷം പിന്നിടുന്ന സംഗീത യാത്രയിൽ ഈ സംഗീതാസ്വദകർക്ക്, അല്ലെങ്കിൽ സംഗീത പ്രേമികൾക്ക് പറയാൻ ഏറെയുണ്ട്

One year for The Music Circle Facebook group by music lovers
Author
Kerala, First Published Aug 7, 2020, 6:03 PM IST

ഇന്റർനെറ്റ് ലോകത്തെ സംഗീതക്കൂട്ടം 'ദി മ്യൂസിക് സർക്കിൾ'.  ഒരു വർഷം പിന്നിടുന്ന സംഗീത യാത്രയിൽ ഈ സംഗീതാസ്വദകർക്ക്, അല്ലെങ്കിൽ സംഗീത പ്രേമികൾക്ക് പറയാൻ ഏറെയുണ്ട്. അതുവരെ കണ്ടുവന്ന നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്ഥമായി സംഗീതത്തെ കുറിച്ച് ചർച്ചകൾ നടത്താനും, മ്യുസീഷ്യൻസിനെ പ്രോത്സാഹിപ്പിക്കാനും എന്ന ഉദ്ദ്യേശത്തോടെയാണ് കുറച്ച് സുഹൃത്തുക്കൾ ചേർന്ന് 2019 ആഗസ്റ്റിൽ മ്യൂസിക് സർക്കിൾ ആരംഭിക്കുന്നത്. 

ആരംഭഘട്ടത്തിൽ തന്നെ ഗ്രൂപ്പ് ഒരു കൌതുകമായിരുന്നു. പ്രിയപ്പെട്ട പാട്ടുകളെ കുറിച്ചും അവയുടെ ശില്പികളെ കുറിച്ചും ഗായകരെ കുറിച്ചുമെല്ലാം ആളുകൾ അവരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കുവച്ചു. പുതിയൊരു പാട്ട് കേൾക്കുമ്പോൾ, തങ്ങളുടെ ഇഷ്ട ഗാനം മറ്റുള്ളവരിൽ കൂടി എത്തിക്കാനുമൊക്കെയായി സഹൃദയർ ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു. സംഗീതം പഠിച്ചവരോടൊപ്പം തന്നെ സംഗീത ആസ്വാദകരും, പ്രശസ്ത സംഗീത പ്രതിഭകളും ഗ്രൂപ്പിൽ സജീവമായി ഇടപെടാറുണ്ട്. 

കേൾക്കുന്ന പാട്ടിനെ കുറിച്ചുള്ള ഓരോ ആളുകളുടെയും നിരീക്ഷണങ്ങളുടെ ചുവടു പിടിച്ചു ഒട്ടേറെ ചർച്ചകൾക്ക് മ്യൂസിക് സർക്കിൾ ഗ്രൂപ്പ് വേദിയായിട്ടുണ്ട്. പാട്ടിന്റെ പുറകിലുണ്ടായ രസകരമായ ചില കഥകളും ഗ്രൂപ്പിനെ സജീവമാക്കി. റെക്കോർഡിങ് രീതികൾ, മ്യൂസിക് പ്രൊഡക്ഷനിൽ നൂതന സാങ്കേതിക വിദ്യകളുടെ സാന്നിധ്യം തുടങ്ങി ചർച്ചകളേറെ. 

ഒട്ടേറെ പുതിയ കലാകാരന്മാർക്ക്  തങ്ങളുടെ കഴിവുകൾ പങ്കുവയ്ക്കാനുള്ള വേദിയായും മ്യൂസിക് സർക്കിളിന് മാറാൻ കഴിഞ്ഞു. മനോഹരവും വ്യത്യസ്തവുമായ പല പെർഫോമൻസുകളും ഗ്രൂപ്പിന് പുറത്തും വൈറലാകാൻ സാധിച്ചിട്ടുണ്ട്. ഈ അടുത്ത് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ ഷെയർ ചെയ്ത ആര്യ ദയാലിന്റെ വൈറൽ വീഡിയോ മ്യൂസിക് സർക്കിളിൽ പോസ്റ്റ് ചെയ്തതായിരുന്നു. 

കൊവിഡ് ലോക് ഡൗൺ കാലത്ത് ഹരീഷ് ശിവരാമകൃഷ്ണൻ, ഗോവിന്ദ് വസന്ത, മിൻമിനി, ഇഷാൻ ദേവ്, റാസാ ബീഗം, ഫൈസൽ റാസി- ശിഖ തുടങ്ങി പ്രശസ്തരുടെ ഫേസ്ബുക് ലൈവ് പെർഫോമൻസുകൾ  മ്യൂസിക് സർക്കിൾ ഒരുക്കിയിരുന്നു. ഒരു വർഷം പൂർത്തിയാകുമ്പോൾ സോഷ്യൽ മീഡിയക്ക് പുറത്തും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

Follow Us:
Download App:
  • android
  • ios