ഗൃഹാതുരതയുണര്‍ത്തുന്ന വരികളുമായി എത്തിയിരിക്കുന്ന ഒരു മനോഹര മെലഡി സംഗീതാസ്വാദകരുടെ ശ്രദ്ധ നേടുകയാണ്. 'ഒരു കാലം ഗതകാലം' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് ബാബുരാജ് അയ്യല്ലൂര്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് കാഞ്ഞങ്ങാട് രാമചന്ദ്രന്‍. ഐശ്വര്യ നായര്‍ ആണ് ആലപിച്ചിരിക്കുന്നത്.

വീഡിയോയുടെ ഛായാഗ്രഹണവും എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് വിജേഷ് കുട്ടിപ്പറമ്പില്‍ ആണ്. പറശ്ശിനിക്കടവിന്‍റെ മനോഹരപ്രകൃതിയാണ് ദൃശ്യങ്ങളില്‍ കടന്നുവരുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ മമ്മാലിയാണ് റെക്കോർഡിസ്റ്റ്. ഗായിക ഐശ്വര്യയുടെ അമ്മ വത്സലയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.