തീയേറ്ററുകളില്‍ ശ്രദ്ധ നേടിയ ജോഷി ചിത്രം 'പൊറിഞ്ചു മറിയം ജോസി'ലെ വീഡിയോ സോംഗ് പുറത്തെത്തി. പെരുന്നാള്‍ ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള പാട്ടിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ജോയ് പോളിന്റേതാണ് വരികള്‍. ജേക്‌സ് ബിജോയ്, കേശവ് വിനോദ്, ജിതിന്‍, മെറിന്‍ ഗ്രിഗറി എന്നിവര്‍ പാടിയിരിക്കുന്നു.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോഷി ഒരു ചിത്രം സംവിധാനം ചെയ്തത്. ജോജു ജോര്‍ജ്ജും നൈല ഉഷയും ചെമ്പന്‍ വിനോദ് ജോസും പ്രധാന ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്.