മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തിലെ വീഡിയോ സോംഗ് എത്തി. 'പീലിത്തിരുമുടി' എന്നാരംഭിക്കുന്ന ഗാനത്തില്‍ ലാസ്യഭാവത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പാണ് ഇത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പാടിയിരിക്കുന്നത് യേശുദാസ്.

അതേസമയം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടി തീയേറ്ററുകളില്‍ തുടരുകയാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് 50 കോടി ആയിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി ആണ് നിര്‍മ്മാണം.