ഓസേപ്പച്ചന്‍റെ സംഗീത ജീവിതത്തിലെ 200-ാം ചിത്രം

ആസിഫ് അലി (Asif Ali), രജിഷ വിജയന്‍ (Rajisha Vijayan) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് (Jibu Jacob) സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' (Ellam Sheriyakum) എന്ന ചിത്രത്തിലെ വീഡിയോഗാനം (Video Song) പുറത്തെത്തി. 'പിന്നെന്തേ എന്തേ മുല്ലേ' (Pinnenthe Song) എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ഓസേപ്പച്ചന്‍ (Ouseppachan) ആണ് സംഗീതം. പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കര്‍. ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന 200-ാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടിയാണ് (Mammootty) ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തിറക്കിയത്. 

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്‍മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്‍റര്‍‍ടെയ്‍ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ഛായാഗ്രഹണം ശ്രീജിത്ത് നായര്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ് ലിബിസണ്‍ ഗോപി, ഡിസൈന്‍ റോസ് മേരി ലില്ലു, അസോസിയേറ്റ് ഡയറക്ടേഴ്സ് രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് ഷാബില്‍ ,സിന്‍റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്‍റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍ അനീഷ് നന്ദിപുലം, സത്യം ഓഡിയോസ് ആണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം തിയറ്ററുകളിലെത്തിക്കും. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

YouTube video player