പ്രധാനമന്ത്രി മോദി ഇതിന്‍റെ ഗായകന്‍ ആദിത്യ ഗാദ്വിവിയുടെ  പോസ്റ്റ് റീട്വീറ്റ് ചെയ്ത് ആശംസ നേര്‍ന്നു.

ദില്ലി: ഗുജറാത്തി ഗായകൻ ആദിത്യ ഗാദ്വി ഖലാസി എന്ന ഗാനം ഇന്ത്യയില്‍ വന്‍ തരംഗമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രശംസയുമായി രംഗത്ത് എത്തിയിരിക്കുന്നു. 2023 ജൂലൈയിൽ കോക്ക് സ്റ്റുഡിയോ ഭാരതിലാണ് ഈ ഗാനം പുറത്തിറങ്ങിയത്. അത് നിമിഷനേരം കൊണ്ട് വൈറലായി. ഇപ്പോൾ, പ്രധാനമന്ത്രി മോദി ഇതിന്‍റെ ഗായകന്‍ ആദിത്യ ഗാദ്വിവിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്ത് ആശംസ നേര്‍ന്നു.

വീഡിയോയില്‍ ആദിത്യ ഗാദ്വി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചു. ക്ലിപ്പിൽ, പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് തന്‍റെ സംഗീത പരിപാടിയില്‍ പങ്കെടുത്തതും അദ്ദേഹത്തോടുള്ള ആരാധനയും ഗാധ്വി ഓര്‍ത്തെടുക്കുന്നു.

ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി മിസ്റ്റർ ഗാധ്വിയെയും അദ്ദേഹത്തിന്‍റെ ഇപ്പോൾ വൈറലായ 'ഖലാസി' ഗാനത്തെയും പ്രശംസിച്ചു. ഗായകനുമായുള്ള കൂടിക്കാഴ്ച ശ്രദ്ധേയമായ നിമിഷമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. 'ഖലാസ' ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഹിറ്റാണെന്ന്, ആദിത്യ ഗാധ്വിയുടെ സംഗീതം ഹൃദയങ്ങൾ കീഴടക്കുന്നു എന്ന് മോദി പറഞ്ഞു. 

Scroll to load tweet…

അതേസമയം കോക്ക് സ്റ്റുഡിയോ ഭാരതില്‍ ജൂലൈ മാസത്തില്‍ പുറത്തിറങ്ങിയ ഖലാസി എന്ന ഗുജറാത്തി ഗാനം. ഇതിനകം യുട്യൂബിൽ 5 കോടിയിലധികം വ്യൂസ് നേടി കഴിഞ്ഞു. സോഷ്യൽ മീഡിയയില്‍ റീല്‍സുകളും മറ്റുമായി പലരും ഈ ഗാനം ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ നവരാത്രി കാലത്ത് ഇന്ത്യ മൊത്തം ഈ ഗാനം ട്രെന്‍റിംഗായിരുന്നു.

"ഗുജറാത്തിന്റെ തീരത്തുകൂടെ പര്യവേക്ഷണം നടത്താൻ പുറപ്പെടുന്ന നാവികന്റെ കഥയാണ് ഖലാസി എന്ന ഗാനം പറയുന്നത്. ഈ ഗാനം അയാളുടെ വിരസമായ, സാഹസികമായ യാത്ര,അനുഭവങ്ങൾ, കപ്പൽ യാത്രയ്ക്കിടയിലുള്ള ജീവിതംഎന്നിവയെക്കുറിച്ച് പറയുന്നു!" പാട്ടിനെക്കുറിച്ച് കോക്ക് സ്റ്റുഡിയോ ഭാരത് നല്‍കിയ വിവരണം ഇങ്ങനെയാണ്. 

YouTube video player

ഇന്ത്യന്‍ സിനിമയില്‍ 2023 ല്‍ ഇതുവരെ ഏറ്റവും ലാഭം നേടിയ എട്ട് പടങ്ങള്‍; കൂട്ടത്തിലുണ്ട് സര്‍പ്രൈസ്.!

ടൈഗര്‍ 3യില്‍ വലിയൊരു സസ്പെന്‍സ് ഒളിപ്പിച്ചിട്ടുണ്ട്: വെളിപ്പെടുത്തല്‍.!