ഷെയ്ന്‍ നിഗത്തെ നായകനാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'ഖല്‍ബി'ലെ ടൈറ്റില്‍ ഗാനം പുറത്തെത്തി. ബലിപെരുന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തിറക്കിയത്. വിനീത് ശ്രീനിവാസന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് സുഹയ്ല്‍ കോയയാണ്. വിമല്‍ നാസറും റനീഷ് ബഷീറും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗാനത്തിലുള്ള 'ഖല്‍ബേ' എന്ന വരിക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രകാശ് അലക്സുമാണ്.

ഇടി: ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം, മോഹന്‍ലാല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖല്‍ബ്. സാജിദിന്‍റെ കഥയ്ക്ക് സാജിദും സുഹൈല്‍ എം കോയയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷെയ്നിനൊപ്പം സിദ്ദിഖും ലെനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം. പ്രകാശ് അലക്സ്, വിമല്‍ നാസര്‍, റനീഷ് ബഷീര്‍, നിഹാല്‍ സാദ്ദിഖ്, ക്രിസൈന്‍റ്, മാക്സ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിജിത്ത്.