ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റിവെഞ്ച് ത്രില്ലർ ചിത്രം 'റേച്ചലി'ലെ 'പെൺതരിയേ' എന്ന ലിറിക്കൽ ഗാനം റിലീസായി. 

ഹണി റോസിനെ ഏറെ വ്യത്യസ്തമായ നായികാ കഥാപാത്രമാക്കിക്കൊണ്ട് നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചൽ എന്ന റിവെഞ്ച് ത്രില്ലർ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഇഷാൻ ഛബ്ര സംഗീതം പകർന്ന് സിത്താര കൃഷ്ണകുമാർ, അഹി അജയൻ, അനില രാജീവ് എന്നിവർ ആലപിച്ച പെൺതരിയേ എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്. പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ഈ ചിത്രത്തിൽ ബാബുരാജ്‌, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന റേച്ചൽ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും അവതരിപ്പിക്കുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കന്നു. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട് എന്നിവരുടെ വരികൾക്ക് ഇഷാൻ ഛബ്ര സംഗീതം പകരുന്നു. എഡിറ്റർ മനോജ്, പ്രൊഡക്ഷൻ ഡിസൈനർ സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ ശ്രീശങ്കർ, സൗണ്ട് മിക്സ് രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട്.

സംഘട്ടനം രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, മേക്കപ്പ് രതീഷ് വിജയൻ, രാജേഷ് നെന്മാറ, കോസ്റ്റ്യൂംസ് ജാക്കി, കോ പ്രൊഡ്യൂസർ ഹനാൻ മരമുട്ടം, അർജുൻ ജീവ, ലൈൻ പ്രൊഡ്യൂസേഴ്സ് പ്രിജിൻ ജെ പി, മാത്യു കോന്നി, ഫിനാൻസ് കൺട്രോളർ റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോഡിനേറ്റർ പ്രിയദർശിനി പി എം, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ ഹുസൈൻ, പബ്ലിസിറ്റി ഡിസൈൻ ടെന്‍ പോയിൻ്റ്, സ്റ്റിൽസ് നിദാദ് കെ എൻ, വിഎഫ്എക്സ് ലൈവ് ആക്ഷൻ സ്റ്റുഡിയോസ്. ഡിസംബർ പന്ത്രണ്ടിന് റേച്ചൽ പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ- എ എസ് ദിനേശ്.

Penthariye Title Track | Rachel |Anandhini Bala | Honey Rose |Ahi |Anil | Ishaan Chhabra |Sithara