രൺവീർ സിംഗ് നായകനാകുന്ന 'ധുരന്ദർ' എന്ന ബോളിവുഡ് ചിത്രത്തിലെ പ്രണയഗാനം പുറത്തിറങ്ങി. 'ഉറി'യുടെ സംവിധായകൻ ആദിത്യ ധർ ഒരുക്കുന്ന ചിത്രത്തിൽ സാറ അർജുനാണ് നായിക. ചിത്രം ഡിസംബർ 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ​ധുരന്ദറിലെ അതിമനോഹരമായൊരു പ്രണയ ​​ഗാനം റിലീസ് ചെയ്തു. രൺവീറിനൊപ്പം നായികയായി എത്തുന്ന സാറ അർജുനെയും വീഡിയോയിൽ കാണാം. ശാശ്വത് സച്ച്‌ദേവാണ് ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്. അരിജിത് സിംഗ്, അർമാൻ ഖാൻ എന്നിവർ ചേർന്ന് ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഇർഷാദ് കാമിൽ ആണ്. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും.

ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധുരന്ദർ. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു.

ആദിത്യ ധർ രചനയും സംവിധാനവും നിർമ്മാണവും നിർവഹിക്കുകയും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും നിർമ്മിക്കുകയും ചെയ്ത 'ധുരന്ദർ', ഏറ്റവും വലിയ ഹിന്ദി ചിത്രമായാണ് തീയേറ്ററുകളിലെത്തുക. ഛായാഗ്രഹണം - വികാഷ് നൗലാഖ , എഡിറ്റർ -ശിവകുമാർ വി പണിക്കർ, സംഗീതം - ശാശ്വത് സച്‌ദേവ്, പ്രൊഡക്ഷൻ ഡിസൈനർ - സെയ്നി എസ് ജോഹറായ്, വസ്ത്രാലങ്കാരം - സ്‌മൃതി ചൗഹാൻ, ആക്ഷൻ - എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം - വിജയ് ഗാംഗുലി, പിആർഒ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്