കൊച്ചി: രാവണ്‍ സംഗീത വീഡിയോ ശ്രദ്ധേയമാകുന്നു. നാടോടി കലാകാരനായ അംബുജാക്ഷന്‍ പ്രധാന കഥാപാത്രമായി എത്തുന്ന വീഡിയോ ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥയിലേക്കാണ് വെളിച്ചം വീശുന്നത്. എന്‍റെ മോനെ കാണാനില്ല… കറുത്ത് മെലിഞ്ഞ് നീട്ടിവളര്‍ത്തിയ മുടിയില്‍ ചുവന്ന ചായോം തേച്ച് നടന്നിരുന്നില്ലേ…അവന്‍ തന്നെ. നിറവും ജാതിയും മനുഷ്യന്‍റെ സ്ഥാനത്തെ നിര്‍ണയിക്കുന്നുണ്ട് എന്ന യഥാര്‍ത്ഥ്യമാണ് വീഡിയോ മുന്നോട്ട് വയ്ക്കുന്നത്.

ആദര്‍ശ് കുമാര്‍ അണിയലാണ് ‘രാവണ്‍’ സംഗീത വീഡിയോയുടെ സംവിധായകന്‍. നാലു മിനിറ്റ് പതിനേഴ് സെക്കന്‍റ് നീളമുള്ള  വീഡിയോ തൗസന്‍റ് സ്റ്റോറീസ് പ്രോഡക്ഷനാണ് നിര്‍മ്മിച്ചത്. ബിബിന്‍ അശോകിന്‍റെയാണ് സംഗീതം.