തെരുവുഗായകരുടെ പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന​ റിമി ടോമിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക.

ലയാള ​ഗാനാസ്വാദകരുടെ പ്രിയപ്പെട്ട ​ഗായികയാണ് റിമി ടോമി. തമാശകൾ പറഞ്ഞും ചിരിച്ചും ചിന്തിപ്പിച്ചും അവതാരികയായും റിമി തിളങ്ങി. തിരക്കുകൾക്കിടയിലും റിമി ടോമി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. 

യാത്രകളെ പ്രേമിക്കുന്ന റിമി ലോക്ക്ഡൗൺ കാലത്ത് ഏറ്റവും മിസ് ചെയ്യുന്നതും യാത്രകളെ തന്നയൊണ്. ഇപ്പോഴിതാ പഴയൊരു ഓർമ വീഡിയോ പങ്കുവയ്ക്കുകയാണ് റിമി. രാജസ്ഥാൻ യാത്രയ്ക്കിടെ തെരുവുഗായകരുടെ പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന​ റിമി ടോമിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക.

‘ഇതൊക്കെ ഒരു കാലം‘ എന്ന കുറിപ്പോടെയാണ് റിമി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്തായാലും റിമിയുടെ പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. തങ്ങളും യാത്രകളെ മിസ് ചെയ്യുന്നുവെന്നാണ് പലരും കമന്റ് ചെയ്യുന്നത്. 

View post on Instagram