ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം.

'ആർഡിഎക്‌സി'ലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും സാം സി. എസ് മാജിക്. ഷെയിൻ നിഗം സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‌വേലയിലെ "ബമ്പാഡിയോ" എന്ന ​ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസ് ചെയ്തു. അൻവർ അലിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. സാം സി എസ്സും ആന്റണി ദാസനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേല നവംബർ 10ന് തിയേറ്ററുകളിലേക്കെത്തും. 

ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം.സജാസ് ആണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്‌. പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പൊലീസ് കഥാപാത്രത്തെ സണ്ണിവെയ്‌നും അവതരിപ്പിക്കുന്നു. 

സിദ്ധാർഥ് ഭരതൻ ചിത്രത്തിൽ ശ്രേദ്ധേയമായ പൊലീസ് കഥാപാത്രത്തിലെത്തുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം.സജാസും നിർവഹിച്ചിരിക്കുന്നു. അതിഥി ബാലൻ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

Bambadiyo Lyrical | Vela Movie | Sam CS | Anwar Ali | Antony das | Syam Sasi | Shane | Sunny

വേലയുടെ അണിയറപ്രവർത്തകർ ഇവരാണ്: ചിത്രസംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് , സൗണ്ട് ഡിസൈൻ വിക്കി,കിഷൻ, ഫൈനൽ മിക്സിങ്: എം ആർ രാജാകൃഷ്ണൻ, കലാ സംവിധാനം : ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രാലങ്കാരം :ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചൻ, ലിജു നടേരി , പ്രൊഡക്ഷൻ മാനേജർ : മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് : അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമൽ ചന്ദ്രൻ,സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് : ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓൾഡ് മംഗ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ,പി ആർ ഒ: പ്രതീഷ് ശേഖർ.

കിട്ടിയതിൽ കൂടുതലും നെഗറ്റീവും ട്രോളുകളും, എന്നിട്ടും കളക്ഷനിൽ പിടിച്ചുനിന്നു; 'ചന്ദ്രമുഖി 2' ഒടിടിയിലേക്ക്