ചിത്രത്തില്‍ മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നുണ്ട്.

ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന മദ്രാസി എന്ന ചിത്രത്തിലെ ​ഗാനം റിലീസ് ചെയ്തു. ലവ് ഫെയിലിയർ സോങ്ങായാണ് ​ഗാനം എത്തിയിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ പല ​ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഈ ലവ് ഫെയ്ലിയർ സോം​ഗ് ഒരുക്കിയത് അനിരുദ്ധ് ആണ്. സൂപ്പർ സുബു എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് സായ് അഭ്യങ്കർ ആണ്. ശിവ കാർത്തികേയന്റെ പവർഫുൾ ​ഡാൻസ് ​ഗാനത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.

ചിത്രീകരണം പുരോ​ഗമിക്കുന്ന മദ്രാസിയുടെ സംവിധാനം എ ആര്‍ മുരുഗദോസ് ആണ്. ചിത്രത്തില്‍ മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്‍മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രാഹണം സുധീപ് ഇളമണ്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.

ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ് അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്. 2024 ഒക്ടോബർ 31ന് റിലീസ് ചെയ്‍ത ചിത്രമാണ് അമരൻ. രാജ്‍കുമാർ പെരിയസാമി സംവിധാനം ചെയ്‍ത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്