കൊച്ചി: സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വികൃതി എന്ന സിനിമയുടെ ഗാനങ്ങൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നടൻ ആസിഫ് അലി പുറത്തിറക്കി. താരങ്ങള്‍ അണിനിരന്ന ചടങ്ങ് മനോഹര നിമിഷങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.

നവാഗതനായ എംസി ജോസഫാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, മറീന മൈക്കിൾ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാലാണ് സംഗീതം പകർന്നിരിക്കുന്നത്.

ചിത്രം ഒക്ടോബര്‍ നാലിന് തീയേറ്ററുകളിലെത്തും. കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവരാണ് നിര്‍മ്മാണം. വിതരണം സെഞ്ചുറി റിലീസ്.

നേരത്തെ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു. ലാളിത്യമുള്ള എന്റര്‍ടെയ്‌നര്‍ എന്ന തോന്നലുളവാക്കുന്ന ട്രെയ്‌ലര്‍ 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്.