Asianet News MalayalamAsianet News Malayalam

മനോഹര ഗാനവുമായി കാര്‍ത്തിക് കൃഷ്‍ണന്‍; 'തോല്‍വി എഫ്‍സി' വീഡിയോ സോംഗ്

ഫാമിലി കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

Tholvi fc malayalam movie Song Sharafudheen george kora Johny Antony nsn
Author
First Published Oct 6, 2023, 2:22 PM IST

തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി യൂട്യൂബിൽ ശ്രദ്ധ നേടിയിരിക്കുകയാണ് 'തോൽവി എഫ്‍സി' എന്ന ചിത്രത്തിലെ ആദ്യ ഗാനം. മനോഹരമായ ദൃശ്യങ്ങളും വേറിട്ട രീതിയിലുള്ള വരികളും ഈണവുമായി ഇതിനകം ആസ്വാദക മനം കവർന്നിരിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ ദ ഹംബിൾ മ്യുസിഷൻ എന്നറിയപ്പെടുന്ന വൈറൽ ഗായകൻ കാർത്തിക് കൃഷ്ണൻ വരികളെഴുതി സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്ന ഗാനം. ചിരി നുറുങ്ങുകളുമായി ഉടൻ തിയറ്ററുകളിൽ റിലീസിനായി ഒരുങ്ങുകയാണ് ഷറഫുദ്ദീൻ നായകനായെത്തുന്ന ചിത്രം.

തൊട്ടതെല്ലാം പൊട്ടി പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോൽവി എന്നും കൂടപ്പിറപ്പിനെപ്പോലെ ഒപ്പമുണ്ട്. ജോലി, പണം, പ്രണയം തുടങ്ങി എല്ലാം ദിവസം ചെല്ലും തോറും ആ കുടുംബത്തിലെ ഓരോരുത്തർക്കും കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ ഹാസ്യത്തിന്‍റെ മേമ്പൊടിയിൽ 'തോൽവി എഫ്‍സി'യിലൂടെ അവതരിപ്പിക്കുന്നത്.  

ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കുരുവിളയായി ജോണി ആന്‍റണിയും മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോർജ്ജ് കോരയുമാണ് പ്രധാന വേഷങ്ങളിലുള്ളത്. ജോർജ് കോരയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഇതിനകം വേറിട്ട പോസ്റ്ററുകളും രസികൻ ടീസറുമായി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ജോർജ് കോര തന്നെയാണ് സംവിധാനത്തിന് പുറമെ 'തോൽവി എഫ്‌സി'യുടെ രചനയും നിർവഹിച്ചിരിക്കുന്നത്.

പ്രേക്ഷകരേവരും ഏറ്റെടുത്ത 'തിരികെ' എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായിരുന്ന ജോർജ് കോര നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളുകൂടിയാണ്. അഭിനേതാവെന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ അദ്ദേഹം 'പ്രേമം', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ജാനകി ജാനെ' ഉൾപ്പടെയുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട്.

ആശ മഠത്തിൽ, അൽത്താഫ് സലീം, ജിനു ബെൻ, മീനാക്ഷി രവീന്ദ്രൻ, അനുരാജ് ഒ ബി തുടങ്ങിയവരാണ് 'തോൽവി എഫ്‌സി'യിലെ മറ്റ് താരങ്ങള്‍. 'തിരികെ' എന്ന ചിത്രത്തിന് ശേഷം നേഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് സിനിമയുടെ നിർമാണം. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളില്‍, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ്‌ മാത്യു മന്നത്താനിൽ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാതാക്കൾ.

ഛായാഗ്രഹണം ശ്യാമപ്രകാശ് എം എസ്, എഡിറ്റ‍‍ര്‍, പോസ്റ്റ്‌ പ്രൊഡക്ഷൻ ഡയറക്ടർ‍ ലാൽ കൃഷ്‌ണ, ലൈൻ പ്രൊഡ്യൂസർ പ്രണവ് പി പിള്ള, പശ്ചാത്തല സംഗീതം സിബി മാത്യു അലക്സ്, പാട്ടുകൾ ഒരുക്കുന്നത് വിഷ്‌ണു വർമ, കാർത്തിക് കൃഷ്‌ണൻ, സിജിൻ തോമസ് എന്നിവരാണ്. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ, സൗണ്ട് മിക്സ് ആനന്ദ് രാമചന്ദ്രൻ, കലാസംവിധാനം ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈന‍ർ ഗായത്രി കിഷോർ, പ്രൊഡക്ഷൻ കൺട്രോളർ ജെപി മണക്കാട്, മേക്കപ്പ് രഞ്ജു കോലഞ്ചേരി, കളറിസ്റ്റ് ജോയ്നർ‍ തോമസ്, വിഎഫ്എക്സ് സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകാന്ത് മോഹൻ, ഗാനരചന വിനായക് ശശികുമാർ, കാർ‍ത്തിക് കൃഷ്ണൻ, റിജിൻ ദേവസ്യ, ആലാപനം വിനീത് ശ്രീനിവാസൻ, കാർത്തിക് കൃഷ്ണൻ, സൂരജ് സന്തോഷ്, സ്റ്റിൽസ് അമൽ സി സദർ, വിതരണം സെൻട്രൽ പിക്ചേഴ്സ്, പിആർഒ ഹെയ്ൻസ്, ഡിസൈൻസ് മക്ഗഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

ALSO READ : 'ലിയോ'യിലെ സര്‍പ്രൈസ് കമല്‍ ഹാസനോ ഫഹദോ? ട്രെയ്‍ലറിലെ 'എല്‍സിയു' റെഫറന്‍സുകള്‍

Follow Us:
Download App:
  • android
  • ios