ണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357‘ലെ ഗാനം പുറത്തിറങ്ങി. നടന്‍ ഉണ്ണി മുകുന്ദനാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സാനന്ദ് ജോർജ്ജ് ഗ്രേസ് ഈണം പകർന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സനയാണ്. ‘ഹോ ജാനേ ദേ‘ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിന്റെ വീഡിയോ ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഫെബ്രുവരി 19ന് ചിത്രം തീയറ്ററുകളിൽ എത്തും.

‘മരടിലെ ഹിന്ദി ഗാനം പുറത്തിറങ്ങി. വരികള്‍ എഴുതിയിരിക്കുന്നത് നിങ്ങളുടെ പ്രിയപ്പെട്ട ഞാന്‍ തന്നെയാണ്. സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് സംഗീതം നല്‍കിയ ഗാനം ജോത്സനയാണ് മനോഹരമായി ആലപിച്ചിരിക്കുന്നത്. കണ്ണന്‍ താമരക്കുളത്തിനും, അനൂപ് മേനോനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍‘, എന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്. 

ജ്യോത്സന പാട്ട് റെക്കോഡ് ചെയ്യുന്ന വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. അബാം മൂവീസിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്. 

2017ല്‍ അച്ചായന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നണി ഗാനരംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ‘അനുരാഗം പുതുമഴ പോലെ‘ എന്ന ഗാനം ആലപിക്കുകയും, രതീഷ് വേഗയ്‌ക്കൊപ്പം ചേര്‍ന്ന് ഗാനത്തിന് വരികളൊരുക്കുകയും ചെയ്തിരുന്നു. ചാണക്യ തന്ത്രം, ഒരു കുട്ടനാടന്‍ വ്‌ളോഗ്, ഷൈലോക്ക് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഉണ്ണി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Here is the Hindi song from #Maradu357.. penned by yours truly 🙈 ,, music by Saanand George Grace,, beautifully rendered by Jyotsna!! ❤️ Best wishes to Kannan Thamarakkulam, #AnoopMenon and the entire team!!

Posted by Unni Mukundan on Saturday, 23 January 2021

അബ്രഹാം മാത്യുവും സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേർന്നാണ് 'മരട് 357' നിർമിക്കുന്നത്. മരട് ഫ്ലാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. പട്ടാഭിരാമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. ബിൽഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രവി ചന്ദ്രനാണ്. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സെന്തില്‍ കൃഷ്ണ, സാജില്‍, സുധീഷ്, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, നൂറിന്‍ ഷെരീഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.