പാട്ടിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറവും അതിന്റെ ആഘോഷം തുടരുന്നുവെന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് ഗായകനായ സിയ ഉള്‍ ഹഖ് പറയുന്നു. മലയാളികള്‍ മാത്രമല്ല ദക്ഷിണേന്ത്യയിലാകെയും പാട്ട് ഹിറ്റായെന്നും ഇപ്പോള്‍ ഇന്‍സ്റ്റ റീല്‍സിലും പലയിടങ്ങളില്‍ നിന്നുള്ളവര്‍ വീഡിയോ ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും സിയ

'കണ്ടോ ഇവിടെയിന്ന് കുരുവികള്‍ക്ക് മംഗലം... കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും...'.. 2019ല്‍ പുറത്തിറങ്ങിയ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ ഈ ഹിറ്റ് ഗാനം ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. കണ്ണൂരിന്റെ തനത് സംസ്‌കാരം പങ്കുവയ്ക്കുന്ന വരികളും, അതിനൊത്ത ഈണവും ശ്രദ്ധേയമായ ആലാപനവുമെല്ലാം ചുരുങ്ങിയ സമയത്തിനകം തന്നെ മലയാളക്കരയെ കീഴടക്കുകയായിരുന്നു. 

ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാമുവല്‍ എബിയാണ് സംഗീതം നല്‍കിയത്. മനു മന്‍ജിത്തിന്റേതായിരുന്നു വരികള്‍. സിയ ഉള്‍ ഹഖ് ആണ് ഗായകന്‍. ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഈ ഗാനം വൈറലാവുകയാണ്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ഏറ്റവുമധികം തവണ വന്ന് 'ട്രെന്‍ഡിംഗ്' ആയിരിക്കുകയാണ് ഈ ഗാനം. 

View post on Instagram

'ഉയ്യാരം പയ്യാരം...' എന്ന ഹാഷ്ടാഗോടുകൂടിയാണ് വീഡിയോകള്‍ പ്രചരിക്കുന്നത്. 

View post on Instagram


പാട്ടിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറവും അതിന്റെ ആഘോഷം തുടരുന്നുവെന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് ഗായകനായ സിയ ഉള്‍ ഹഖ് പറയുന്നു. മലയാളികള്‍ മാത്രമല്ല ദക്ഷിണേന്ത്യയിലാകെയും പാട്ട് ഹിറ്റായെന്നും ഇപ്പോള്‍ ഇന്‍സ്റ്റ റീല്‍സിലും പലയിടങ്ങളില്‍ നിന്നുള്ളവര്‍ വീഡിയോ ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും സിയ.

YouTube video player

'സൂഫിയും സുജാതയും' എന്ന ഹിറ്റ് ചിത്രത്തില്‍ സൂഫിയുടെ ബാങ്കിന് ശബ്ദമായി മാറിയ സിയ സിനിമയില്‍ കൂടുതല്‍ പാട്ടുകളുമായി സജീവമാവുകയാണ്.

Also Read:- പ്രണയത്തിന്‍റെ മനോഹര ഈണവുമായി 'സൂഫിയും സുജാതയും'; വീഡിയോ ഗാനം എത്തി...