നവാഗതനായ ശരത്ത് സംവിധാനം

ഷെയ്ന്‍ നിഗത്തിന്‍റെ (Shane Nigam) അപ്‍കമിംഗ് റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് നവാഗതനായ ശരത്ത് സംവിധാനം ചെയ്യുന്ന 'വെയില്‍' (Veyil). ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'കണ്ണമ്മാ' എന്നാരംഭിക്കുന്ന നാടന്‍പാട്ടാണ് ഇത്. പ്രദീപ് കുമാര്‍ മ്യൂസിക് പ്രൊഡക്ഷന്‍ നടത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയാണ്. 

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍, സംഗീതം പ്രദീപ് കുമാര്‍, കലാസംവിധാനം രാജീവ് കോവിലകം, പ്രോജക്റ്റ് കോഡിനേറ്റര്‍ സന്ദീപ് ശ്രീധരന്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് ബിപിന്‍ തൊടുപുഴ, വരികള്‍ വിനായക് ശശികുമാര്‍, അന്‍വര്‍ അലി, ആക്ഷന്‍ കൊറിയോഗ്രഫി ജിഎൻ, സൗണ്ട് മിക്സിംഗ് ബോണി എം ജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്, പബ്ലിസിറ്റി ഡിസൈന്‍സ് ലക്ഷ്‍മി ശോഭന, വിഎഫ്എക്സ് ഡിജിറ്റര്‍ ടര്‍ബോ മീഡിയ.