വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന തമിഴ് ചിത്രം 'ആദിത്യ വര്‍മ്മ'യിലെ വീഡിയോ ഗാനം പുറത്തെത്തി. വരികള്‍ എഴുതിയതും സംഗീതം പകര്‍ന്നതും രാധന്‍. പാടിയിരിക്കുന്നത് സിദ് ശ്രീറാം.

വിജയ് ദേവരകൊണ്ട നായകനായെത്തിയ തെലുങ്ക് സൂപ്പര്‍ഹിറ്റ് 'അര്‍ജുന്‍ റെഡ്ഡി'യുടെ തമിഴ് റീമേക്ക് ആണ് ആദിത്യ വര്‍മ്മ. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായിരുന്നു ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

നേരത്തെ വര്‍മ്മ എന്ന പേരില്‍ ഇതേ ചിത്രം ബാല സംവിധാനം ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഫൈനല്‍ കോപ്പിയില്‍ തങ്ങള്‍ തൃപ്തരല്ലെന്നും അതിനാല്‍ ചിത്രം റിലീസ് ചെയ്യുന്നില്ലെന്നും നിര്‍മ്മാതാക്കളായ ഇ 4 എന്റര്‍ടെയ്ന്‍മെന്റ് അറിയിച്ചതോടെ ചിത്രത്തില്‍നിന്ന് ബാല പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് ഗിരീസായ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയും ധ്രുവിനെ വച്ച് തന്നെ സിനിമ രണ്ടാമതും ചിത്രീകരിക്കുകയുമായിരുന്നു.