ഒരു ദിനം പോലും നമ്മൾ കേൾക്കാതെ പോകുന്നില്ല യേശുദാസ് എന്ന ഗന്ധർവ സംഗീതം. ആസ്വാദനത്തിന്‍റെ അതിരില്ലാത്ത തലങ്ങൾ തന്ന ഇതിഹാസത്തിന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പിറന്നാൾ ആശംസകൾ.
''ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ...'', എന്ന പാട്ട് ക്ഷേത്രനടകളിലെല്ലാം മുഴങ്ങിക്കേൾക്കാം, എന്നും. ''ഹരിവരാസനം'' കേട്ടാണ് ശബരിമലയിൽ അയ്യപ്പൻ എന്നുമുറങ്ങാൻ പോകുന്നതെന്ന് സങ്കൽപ്പം. ''റസൂലേ നിൻ കനിവാലേ..'' എന്ന് കേട്ടാൽ മിനാരങ്ങളുടെ മുകളിൽ നിന്ന് സർവശക്തനെ പ്രാർത്ഥിച്ചതു പോലെയാണല്ലോ എന്ന് തോന്നാം. ''ഇടയൻ കൈവിട്ട കുഞ്ഞാടുകൾ, ഇരുളിൽ കൈത്തിരി തിരയുമ്പോൾ...'' എന്നത് ഞായറാഴ്ചകളിൽ പള്ളിയിൽ നിന്നൊഴുകി വരുന്ന ഈണങ്ങളുടെ ഓർമ്മപ്പെടുത്തലാണ് നമുക്ക്. എല്ലായിടത്തും പൊതുവായി ഒന്നേയുള്ളൂ. ആ ഗന്ധർവ്വനാദം. മലയാളിയുടെ സ്നേഹത്തിനും സന്തോഷത്തിനും ദുഃഖത്തിനും ചിരിക്കും ഒക്കെ ഇണങ്ങുന്ന, വഴങ്ങുന്ന ഒരു ശബ്ദം.
ഒരു ദിനം പോലും നമ്മൾ കേൾക്കാതെ പോകുന്നില്ല യേശുദാസ് എന്ന ഗന്ധർവ സംഗീതം. ചായക്കടകളിൽ മുതൽ, കയറുന്ന ബസ്സിൽ, നീണ്ട ട്രെയിൻ യാത്രകളിൽ, കാറിലെ എഫ്എം സംഗീതത്തിൽ അങ്ങനെ പാട്ടൊഴുകുന്ന എവിടെയും, എവിടെ നിന്നെന്നില്ലാത്ത പോലെ, എപ്പോഴും ഒഴുകിയെത്താം ആ ശബ്ദം. അത്രമേൽ മലയാളിയുമായി ഇഴുകിച്ചേർന്ന ആ നാദം.
മലയാളിയുടെ ഗന്ധർവ്വൻ കെ ജെ യേശുദാസിന് ഇന്ന് എൺപത്തിയൊന്നാം പിറന്നാളാണ്. എല്ലാ പിറന്നാൾ ദിവസവും കൊല്ലൂരിൽ മൂകാംബികാ ക്ഷേത്രത്തിൽ മുടങ്ങാതെ എത്താറുണ്ടായിരുന്നു മലയാളത്തിന്‍റെ പ്രിയ ഗായകൻ. ഇത്തവണ കൊവിഡ് അത് മുടക്കി. അമേരിക്കയിലെ ഡല്ലാസിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. കഴിഞ്ഞ 48 വർഷത്തിൽ ഒരു തവണ പോലും ജന്മദിനമായ ജനുവരി 10-ന് അദ്ദേഹം കൊല്ലൂരെത്തുന്നത് മുടക്കിയിരുന്നില്ല. പക്ഷേ, കൊവിഡ് നിയന്ത്രണങ്ങൾ കാരണം അദ്ദേഹത്തിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ് ഇത്തവണ.
പക്ഷേ, ക്ഷേത്രനടയിൽ ഇത്തവണയും അദ്ദേഹത്തിന്‍റെ ശബ്ദം പാടും. ശരീരം കൊണ്ടില്ലെങ്കിലും ശാരീരം കൊണ്ട് അദ്ദേഹം മൂകാംബികാക്ഷേത്രനടയിലെത്തും. വെബ് കാസ്റ്റ് വഴി അദ്ദേഹത്തിന്‍റെ സംഗീതാർച്ചന നടത്താനാണ് തീരുമാനം. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തിൽ ഇതിനായി പ്രത്യേക സ്ക്രീൻ സൗകര്യമൊരുക്കും.
ആസ്വാദനത്തിന്‍റെ അതിരില്ലാത്ത തലങ്ങൾ തന്ന ഇതിഹാസത്തിന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പിറന്നാൾ ആശംസകൾ.
Read more at: അമേരിക്കയിൽ എൺപത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച് യേശുദാസ്
ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിൽ രാവിലെ 7.30-ന് ഗായിക ശ്വേതാ മോഹൻ, യേശുദാസിന് പിറന്നാളാശംസകൾ നേരാനെത്തും, അദ്ദേഹത്തിന്‍റെ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കും.
തത്സമയസംപ്രേഷണം കാണുക:
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 10, 2021, 1:54 PM IST
Post your Comments