Asianet News MalayalamAsianet News Malayalam

വിജ്ഞാപനമായി, ഇപിഎഫ് വിഹിതം ഇനി 10 ശതമാനം !

പിഎം ​ഗരീബ് കല്യാൺ യോജന പ്രകാരം തൊഴിലു‌ടമ -തൊഴിലാളി വിഹിതമായ 24 ശതമാനം കേന്ദ്ര സർക്കാർ അടയ്ക്കുന്ന പദ്ധതി ഓ​ഗസ്റ്റ് വരെ നീട്ടിയിരുന്നു. 

epf new rule covid -19
Author
New Delhi, First Published May 20, 2020, 10:32 AM IST

ദില്ലി: കൊവിഡ് ഉത്തേജന പാക്കേജിന്റെ പശ്ചാത്തലത്തിൽ ഇപിഎ‌ഫ് വിഹിതം കുറയ്ക്കാനുളള വിജ്ഞാപനം ഇറങ്ങി. ഇപിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് 10 ശതമാനം ആയി കുറയ്ക്കാനാണ് സർക്കാർ തീരുമാനം. 2020 ജൂലൈ വരെയാണ് ഇളവ് ബാധകമാകുക. നിലവൽ 12 ശതമാനം ആയിരുന്നു ഇപിഎഫ് വിഹിതമായി പിടിച്ചിരുന്നത്.  

തീരുമാനം ഇപിഎഫ്ഒയ്ക്ക് കീഴിലുളള 6.5 ലക്ഷം സ്ഥാപനങ്ങൾക്കും 4.3 കോടി ജീവനക്കാർക്കും ആശ്വാസമാകും. 6,750 കോടി രൂപ പണമായി ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര, സംസ്ഥാനപൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലുടമ വിഹിതം 12 ശതമാനം ആയി തുടരും, തൊഴിലാളി വിഹിതം 10 ശതമാനമായിരിക്കും. 

പിഎം ​ഗരീബ് കല്യാൺ യോജന പ്രകാരം തൊഴിലു‌ടമ -തൊഴിലാളി വിഹിതമായ 24 ശതമാനം കേന്ദ്ര സർക്കാർ അടയ്ക്കുന്ന പദ്ധതി ഓ​ഗസ്റ്റ് വരെ നീട്ടിയിരുന്നു. ഈ പദ്ധതിയു‌ടെ ഭാ​ഗമാകാത്തവരുടെ ഇപിഎഫ് വിഹിതമാണ് 10 ശതമാനം ആയി കുറയുക. 

Follow Us:
Download App:
  • android
  • ios