Asianet News MalayalamAsianet News Malayalam

ഇത്തവണ മഹാരാഷ്ട്രയിൽ കന്നിവോട്ട് ചെയ്യാനെത്തുന്നത് 1.19 കോടി യുവാക്കൾ

മഹാരാഷ്ട്രയിൽ 4,57,01,877 കോടി പുരുഷൻമാരും 4,16,25,950 കോടി സ്ത്രീകളും 2,083 ട്രാൻസ്ജെൻഡേഴ്സുമുൾപ്പടെ ആകെ 8,73,29,910 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1,19,95,027 കോടി പേർ കന്നിവോട്ട് ചെയ്യാൻ പോകുന്ന യുവാക്കളാണ്. 

Maharashtra adds 1.19 crore new young voters
Author
Mumbai, First Published Mar 17, 2019, 2:59 PM IST

മുംബൈ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ 1.19 കോടിയിലധികം യുവാക്കൾ കന്നിവോട്ട് ചെയ്യാനെത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 18ഉം 19നും വയസിനിടയിലുള്ള യുവതീയുവാക്കാളാണ് കന്നിവോട്ട് ചെയ്യാനെത്തുക. 48 ലോക്സഭാ മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ നാല് ​ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 11,18, 23, 29 എന്നീ ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

മഹാരാഷ്ട്രയിൽ 4,57,01,877 കോടി പുരുഷൻമാരും 4,16,25,950 കോടി സ്ത്രീകളും 2,083 ട്രാൻസ്ജെൻഡേഴ്സുമുൾപ്പടെ ആകെ 8,73,29,910 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1,19,95,027 കോടി പേർ കന്നിവോട്ട് ചെയ്യാൻ പോകുന്ന യുവാക്കളാണ്.

വോട്ടർ‌ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഇതുവരെ 12,31,027 ലക്ഷം അപേക്ഷകളാണ് ഓൺലൈൻ വഴി ലഭിച്ചത്. ഇതിൽ 7,17,427 ലക്ഷം ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ല. ഓൺലൈൻ വഴിയല്ലാതെ 55.75 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 43.51 ലക്ഷം അപേക്ഷകൾ വോട്ടർപട്ടികയിൽ ചേർത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.  

Follow Us:
Download App:
  • android
  • ios