Asianet News MalayalamAsianet News Malayalam

കൊച്ചിയുടെ അവസരങ്ങളെ എത്തിപ്പിടിക്കാം, സ്നേഹക്കൂടുമായി അബാദ്

വില്ല പ്രോജക്ടിന്‍റെ ഭാഗമായി ആധൂനിക നീന്തല്‍ക്കുളവും 24 മണിക്കൂറും സുരക്ഷയൊരുക്കാന്‍ സെക്യൂരിറ്റിയുടെ സേവനവും ലഭിക്കും. എല്ലാ സംവിധാനങ്ങളോടും കൂടിയ ഹെല്‍ത്ത് ക്ലബ്, ഇന്‍ഡോര്‍ ഗെയിംസ് ഏരിയ, ബാഡ്മിന്‍റണ്‍ കോര്‍ട്ട്, പ്രോജക്ടിന്റെ ഭാഗമായി ആധൂനിക ലൈറ്റിംഗ് സംവിധാനം, പൊതു ഇടങ്ങളില്‍ സിസിടിവി ക്യാമറ, ബട്ടര്‍ഫ്ലൈ പാര്‍ക്ക്, കോയി പോണ്ട് തുടങ്ങിയ സൗകര്യങ്ങള്‍ പ്രോജക്ടിന്‍റെ ഭാഗമാണ്. 

Abad Builders Springfield garden villas project aluva
Author
Aluva, First Published May 10, 2019, 5:01 PM IST

കേരളത്തിലെ ആദ്യത്തെ ക്രിസില്‍ റേറ്റഡ് നിര്‍മാതാക്കളായ അബാദ് നിങ്ങളുടെ ഗൃഹമെന്ന സ്വപ്നത്തിന് സ്പ്രിങ് ഫീല്‍ഡ് ഗാര്‍ഡന്‍ വില്ല പ്രോജക്ടിലൂടെ പൂര്‍ത്തീകരണം നല്‍കിയിരിക്കുകയാണ്. എറണാകുളം ആലുവയിലാണ് സ്പ്രിങ് ഫീല്‍ഡ് ഗാര്‍ഡന്‍ വില്ല പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. ആലുവയിലെ കാര്‍മല്‍ ആശ്രുപത്രിയില്‍ നിന്ന് വെറും 500 മീറ്റര്‍ മാത്രമാണ് സ്പ്രിങ് ഫീല്‍ഡിലേക്കുളള ദൂരം.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 1.5 കിലോമീറ്ററും കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരവുമാണ് പ്രോജക്ടിലേക്കുളളത്. ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് വെറും മൂന്ന് കിലോമീറ്റര്‍ മാത്രം അകലയാണ് സ്പ്രിങ് ഫീല്‍ഡ് ഗാര്‍ഡന്‍ വില്ലയുടെ സ്ഥാനം. 

Abad Builders Springfield garden villas project aluva

വില്ല പ്രോജക്ടിന്‍റെ ഭാഗമായി  ആധൂനിക നീന്തല്‍ക്കുളവും 24 മണിക്കൂറും സുരക്ഷയൊരുക്കാന്‍ സെക്യൂരിറ്റിയുടെ സേവനവും ലഭിക്കും. എല്ലാ സംവിധാനങ്ങളോടും കൂടിയ ഹെല്‍ത്ത് ക്ലബ്, ഇന്‍ഡോര്‍ ഗെയിംസ് ഏരിയ, ബാഡ്മിന്‍റണ്‍ കോര്‍ട്ട്, പ്രോജക്ടിന്റെ ഭാഗമായി ആധൂനിക ലൈറ്റിംഗ് സംവിധാനം, പൊതു ഇടങ്ങളില്‍ സിസിടിവി ക്യാമറ, ബട്ടര്‍ഫ്ലൈ പാര്‍ക്ക്, കോയി പോണ്ട് തുടങ്ങിയ സൗകര്യങ്ങള്‍ പ്രോജക്ടിന്‍റെ ഭാഗമാണ്.  ബാഡ്മിന്‍റണ്‍ കോര്‍ട്ടിനെ ആവശ്യമെങ്കില്‍ കണ്‍വന്‍ഷന്‍ ഏരിയയാക്കി മാറ്റാന്‍ കഴിയുകയും ചെയ്യും.  

Abad Builders Springfield garden villas project aluva 

എല്ലാ വില്ലകള്‍ക്കുമായി സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സംവിധാനവും ഹൈഡ്രോ ന്യൂമാറ്റിക് സിസ്റ്റം വഴി മുടക്കമില്ലാതെ ശുദ്ധജല വിതരണത്തിനുളള സജീകരണവും പ്രോജക്ടിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വില്ല പ്രോജക്ടില്‍ ഉള്‍പ്പെടുന്ന എല്ല‍ായിടത്തും ഒരേ വാട്ടര്‍ പ്രഷര്‍ ഉറപ്പുവരുത്തുന്ന നൂതന സംവിധാനമാണ് ഹൈഡ്രോ ന്യൂമാറ്റിക് സിസ്റ്റം. വെളിച്ചം മുറിക്കുളളില്‍ തങ്ങി നില്‍ക്കുന്ന രീതിയിലാണ് അബാദ് പ്രോജക്ടിന്‍റെ ഭാഗമായ വില്ലകള്‍ നിര്‍മിച്ചിരിക്കുന്നത്. തേക്കിന്‍ തടിയിലുളള ഡോറുകള്‍ വില്ലകള്‍ക്ക് രാജകീയ ഭാവം നല്‍കുന്നവയാണെന്ന് നിസംശയം പറയാം. നിങ്ങളുടെ ഭവനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വീഡിയോ ഡോര്‍ ഫോണുകളും പ്രോജക്ടിന്‍റെ ഭാഗമാണ്. 

Abad Builders Springfield garden villas project aluva

സ്പ്രിങ് ഫീല്‍ഡ് ഗാര്‍ഡന്‍ വില്ല പ്രോജക്ട് 2.6 ഏക്കര്‍ ഭൂമിയിലാണ് വ്യാപിച്ചുകിടക്കുന്നത്. പ്രോജക്ടിന്‍റെ ഭാഗമായ 35 വില്ലകളും മികച്ച ആര്‍ക്കിടെക്കുകളുടെ മേല്‍നോട്ടത്തില്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് നിര്‍മിച്ചിരിക്കുന്നത്. കൊച്ചിയുടെ സൗകര്യങ്ങള്‍ ഏത് സമയത്തും ഉപയോഗപ്പെടുത്താനാകും എന്നതാണ് പ്രോജക്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇതോടൊപ്പം തന്നെ, നഗരത്തിരക്കുകളില്‍ നിന്ന് മാറി കുടുംബത്തോടൊപ്പം ജീവിതം ആഘോഷമാക്കാനും സ്പ്രിങ് ഫീല്‍ഡ് അവസരമൊരുക്കുന്നു. 

Abad Builders Springfield garden villas project aluva

 പ്രോജക്ടിനെക്കുറിച്ച് കൂടുതലറിയാന്‍ താല്‍പര്യമുളളവര്‍ കൊച്ചി എന്‍എച്ച് 85 ല്‍ മരടുളള അബാദിന്‍റെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9072369966. കൊച്ചി കടവന്ത്രയിലെ അബാദ് റിഫ്ലക്ഷന്‍സ്, മരടിലുളള ഗോള്‍ഡന്‍ ഓക്ക്, ഇടപ്പള്ളി അബാദ് ഒയാസിസ്, കത്രിക്കടവ് തന്‍സീല്‍ ഗ്രീന്‍ എന്നിവയാണ് അബാദിന്‍റെ നിര്‍മാണത്തിലിരിക്കുന്ന മറ്റ് പ്രോജക്ടുകള്‍.

Follow Us:
Download App:
  • android
  • ios