Asianet News MalayalamAsianet News Malayalam

പുതുവഴി തേടി ഉപഭോക്താക്കൾ; എടിഎമ്മിൽ കയറുന്നവരുടെ എണ്ണം കുറയുന്നു

ഇന്ത്യയിലെ ഡിജിറ്റൽ പേമെന്റിന്റെ എണ്ണം മാർച്ച് മാസത്തിലെ മൂന്ന് ബില്യണിൽ നിന്ന് ഏപ്രിലിൽ 2.36 ബില്യണിലേക്ക് ഇടിഞ്ഞു.

alternate means of cash withdrawals find favour as people shun atm
Author
Mumbai, First Published Jun 15, 2020, 10:38 PM IST

മുംബൈ: പണം പിൻവലിക്കുന്നതിന് എടിഎമ്മിനെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്നു. ആധാർ അടിസ്ഥാനമായ പേമെന്റ് സിസ്റ്റവും പോയിന്റ് ഓഫ് സെയിലുമാണ് ഉപഭോക്താക്കൾ കൂടുതലായി ആശ്രയിക്കുന്നത്. ഏപ്രിൽ മാസത്തിൽ എടിഎം വഴിയുള്ള പണം പിൻവലിക്കൽ 47 ശതമാനം ഇടിഞ്ഞ് 286 ദശലക്ഷത്തിലേക്ക് എത്തി.

അതേസമയം, ആധാർ അടിസ്ഥാനമാക്കിയുള്ള പേമെന്റ് ഇരട്ടിയായി വർധിച്ച് 87 ദശലക്ഷത്തിലെത്തി. പോയിന്റ് ഓഫ് സെയിൽ 21 ശതമാനം വളർച്ചയാണ് മാർച്ചിലും ഏപ്രിലിലുമായി നേടിയത്. പൊതു ഇടങ്ങളിലെ എടിഎമ്മുകളിൽ കയറി പണം പിൻവലിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതായാണ് കണ്ടെത്തൽ.

ഇന്ത്യയിലെ ഡിജിറ്റൽ പേമെന്റിന്റെ എണ്ണം മാർച്ച് മാസത്തിലെ മൂന്ന് ബില്യണിൽ നിന്ന് ഏപ്രിലിൽ 2.36 ബില്യണിലേക്ക് ഇടിഞ്ഞു. പ്രതിദിനം ഒരു ബില്യൺ ഡിജിറ്റൽ ട്രാൻസാക്ഷൻ എന്ന ലക്ഷ്യം നേടണമെന്ന് നീതി ആയോഗ് ആവർത്തിച്ച് പറയുമ്പോഴാണ് ഈ ഇടിവുണ്ടായിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios