സ്വിസ് മിലിറ്ററി,  അമേരിക്കൻ ടൂറിസ്റ്റർ,  ആമസോൺ ബേസിക്സ്,  സഫാരി,  സ്കൈ ബാഗ്‌സ്,  വൈൽഡ് ക്രാഫ്റ്റ്‌സ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ബാഗുകൾ 70ശതമാനം വരെ ഇളവുകളോടെ സ്വന്തമാക്കാം

കൊച്ചി: പ്രമുഖ ഓൺലൈൻ വിപണന പ്ലാറ്റ്ഫോമായ ആമസോൺ.ഇൻ വിദ്യാർഥികൾക്കായി ആമസോൺ ബാക്ക് ടു സ്കൂൾ സ്റ്റോർ ആരംഭിച്ചു. രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കാവശ്യമായ സ്കൂൾ ബാഗുകൾ, ലഞ്ച് ബോക്സുകൾ, ഷൂസ്, ഇലക്ട്രോണിക്സ്, സ്റ്റേഷനറി തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ മികച്ച ഇളവുകളോടെ രക്ഷിതാക്കൾക്ക് തിരഞ്ഞെടുക്കാം.

സ്വിസ് മിലിറ്ററി, അമേരിക്കൻ ടൂറിസ്റ്റർ, ആമസോൺ ബേസിക്സ്, സഫാരി, സ്കൈ ബാഗ്‌സ്, വൈൽഡ് ക്രാഫ്റ്റ്‌സ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ബാഗുകൾ 70ശതമാനം വരെ ഇളവുകളോടെ സ്വന്തമാക്കാം.

ഓർപാറ്റ്, അപ്സര, ലുക്സർ, നടരാജ് ക്ലാസ്സ്‌മേറ്റ്‌, തുടങ്ങിയ ബ്രാൻഡുകളുടെ നോട്ട് പാടുകൾ, കാൽക്കുലേറ്റർ, എഴുത്തുപകരണങ്ങൾ, എന്നിവയും ക്യാമലിൻ, കാമേൽ, ഫേബർ കാസ്റ്റെൽ തുടങ്ങിയ ബ്രാൻഡുകളുടെ ആർട്ട്‌ ആൻഡ് ക്രാഫ്റ്റ് ഉൽപ്പന്നങ്ങളും മികച്ച വിലയിൽ സ്റ്റോറിൽ നിന്നും ലഭ്യമാകും.

ബോറോസിൽ, സെല്ലോ, പീജിയൻ, മിൽട്ടൺ ടപ്പർവെയർ തുടങ്ങിയ മികച്ച ബ്രാൻഡുകളുടെ ഗുണമേന്മയുള്ള ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ എന്നിവ 100രൂപ മുതൽ ലഭ്യമാണ്. ഡിസ്‌നി, നൈക്ക്, ബാറ്റ റെഡ് ടേപ്പ്, ലിബർട്ടി തുടങ്ങിയ ബ്രാൻഡുകളുടെ ഷൂസുകൾ 199രൂപമുതൽ ആരംഭിക്കും.

യോനക്സ്, നിവിയ, കോസ്‌കോ, സ്പീഡോ, തുടങ്ങിയ സ്പോർട്സ് ഫിറ്റ്നസ് ബ്രാൻഡുകളുടെ ക്രിക്കറ്റ്, സൈക്ലിങ്, ടെന്നീസ്, ബാഡ്മിന്റൺ, ഫുട്ബോൾ, തുടങ്ങിയവയുടെ ഉൽപ്പന്നങ്ങൾ 40ശതമാനം വരെ ഇളവുകളോടെ നേടാം. ഫിലിപ്‌സ്, ഇഎസ്ൻ 999, പവർ പ്ലസ്, എവരിഡേ തുടങ്ങിയവയുടെ ഡസ്ക് ലൈറ്റുകൾ 299രൂപ മുതൽ ലഭ്യമാകും.