Asianet News MalayalamAsianet News Malayalam

ആമസോണിന്റെ പ്രൈം ഡേ സെയിൽ ഓഗസ്റ്റ് ആറിന് തുടങ്ങും, 300 പുതിയ ഉൽപ്പന്നങ്ങൾ

സാംസങ്, പ്രസ്റ്റീജ്, ഫാബ് ഇന്ത്യ, ദാബർ, വോൾട്ടാസ്, ഗോദ്റേജ്, ജാബ്ര, മൈക്രോസോഫ്റ്റ് എക്സ് ബോക്സ്, അഡിഡാസ്, ഷവോമി, ബോട്ട് തുടങ്ങിയ കമ്പനികളാണ് പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുക.

amazon prime day sale kicks off on august 6 with 300 new product
Author
Delhi, First Published Jul 21, 2020, 10:51 PM IST

ദില്ലി: ഇ-കൊമേഴ്സ് ഭീമൻ ആമസോണിന്റെ പ്രൈം ഡേ സെയിൽ ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ നടക്കും. വിൽപ്പനയ്ക്ക് ഉണർവേകാനും കച്ചവടക്കാരെ സഹായിക്കാനും ലക്ഷ്യമിട്ടാണിത്. കൊവിഡിനെ തുടർന്ന് വൻ തിരിച്ചടിയാണ് ആമസോണിലെ ചെറുകിട കച്ചവടക്കാർക്ക് ഉണ്ടായത്.

ഓഗസ്റ്റ് ആറിന് അർധരാത്രി മുതലാണ് പ്രൈം ഡേ സെയിൽ ആരംഭിക്കുന്നത്. 48 മണിക്കൂറാണ് ദൈർഘ്യം. ഈ മേളയിൽ 300 പുതിയ ഉൽപ്പന്നങ്ങൾ കൂടി രംഗത്തിറക്കും. സാംസങ്, പ്രസ്റ്റീജ്, ഫാബ് ഇന്ത്യ, ദാബർ, വോൾട്ടാസ്, ഗോദ്റേജ്, ജാബ്ര, മൈക്രോസോഫ്റ്റ് എക്സ് ബോക്സ്, അഡിഡാസ്, ഷവോമി, ബോട്ട് തുടങ്ങിയ കമ്പനികളാണ് പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുക.

കരിഗർ, സഹേലി, ലോഞ്ച്പാട്, ലോക്കൽ ഷോപ്പ് തുടങ്ങിയവയുടെ ഭാഗമായ ഇന്ത്യൻ ബ്രാന്റുകളും പ്രാദേശിക കച്ചവടക്കാരും ഈ മേളയിൽ പങ്കെടുക്കും. പ്രൈം ഡേയ്ക്ക് മുൻപ് തന്നെ ഉപഭോക്താക്കൾക്ക് ആമസോണിലൂടെ കാഷ് ബാക്ക് ഉൾപ്പടെയുള്ള പല നേട്ടങ്ങളും ഷോപ്പിങിലൂടെ നേടാനാകുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയടക്കം 19 രാജ്യങ്ങളിലായി 150 ദശലക്ഷം ഉപഭോക്താക്കളാണ് ആമസോൺ പ്രൈം പ്രോഗ്രാമിന്റെ ഭാഗമായിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios