Asianet News MalayalamAsianet News Malayalam

Amazon sues ED : ഇഡിക്കെതിരെ ആമസോൺ കോടതിയിൽ

സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് വിഭാഗത്തിനെതിരെ നിയമപോരാട്ടത്തിനായി ആമസോൺ കമ്പനിയും

Amazon sues ED in latest twist of Future Group battle
Author
India, First Published Dec 23, 2021, 6:06 PM IST

ദില്ലി: സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് വിഭാഗത്തിനെതിരെ നിയമപോരാട്ടത്തിനായി ആമസോൺ . 2019 ലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം നിർത്തണമെന്നാവശ്യപ്പെട്ടാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് ഭീമൻ കോടതിയിലേക്ക് എത്തിയത്.

ഫ്യൂച്ചർ ഗ്രൂപ്പിൽ ആമസോൺ കമ്പനി 2019 ൽ നിക്ഷേപിച്ച 200 ദശലക്ഷം ഡോളറിന്  മുകളിൽ മാസങ്ങളായി എൻഫോഴ്സെമെന്റ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ആമസോണും ഫ്യൂചർ ഗ്രൂപ്പും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ തന്നെ കേന്ദ്ര ബിന്ദുവാണ് ഈ ഇടപാട്.

3.4 ബില്യൺ ഡോളറിന് ഫ്യൂചർ ഗ്രൂപ്പിന്റെ റീടെയ്ൽ ആസ്തികൾ റിലയൻസിന് വിൽക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് ആമസോൺ കോടതി കയറിയത്. ഇതാണിപ്പോൾ എൻഫോഴ്സെമെന്റിനെതിരായ പോരിലേക്ക് എത്തിയിരിക്കുന്നത്.

816 പേജുള്ളതാണ് ആമസോൺ സമർപ്പിച്ചിരിക്കുന്ന അപേക്ഷ. കഴിഞ്ഞ ആഴ്ചകളിൽ ആമസോണിന്റെ ഉന്നതരെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ആമസോൺ കമ്പനിയോ എൻഫോഴ്സ്മെന്റ് വിഭാഗമോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

അടുത്ത മൂന്ന് വർഷത്തേക്ക് ഈ ഇന്ത്യാക്കാർക്ക് ബോണസടക്കം ശമ്പളം അഞ്ച് കോടി രൂപ!

മുംബൈ: ഇന്ത്യയിലെ ചെറു നഗരങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന ഇ - കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീലിൽ അഞ്ച് കോടി ശമ്പളം വാങ്ങി കുനാ. ബഹ്ൽ. കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ഇദ്ദേഹം എക്സിക്യുട്ടീവ് ഡയറക്ടറുമാണ്. മൂന്നര കോടിയാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം. ഒന്നര കോടി രൂപ പെർഫോമൻസ് ബോണസായി കിട്ടും.മൂന്ന് വർഷത്തേക്കാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. 2021 ഏപ്രിൽ മുതൽ 2024 മാർച്ച് 31 വരെയാണിത്.

 കമ്പനിയുടെ മറ്റൊരു സ്ഥാപകനും എക്സിക്യുട്ടീവ് ഡയറക്ടറുമായ രോഹിത് ബൻസലിനും അഞ്ച് കോടി രൂപ കിട്ടും. 2020-21 സാമ്പത്തിക വർഷത്തിൽ ഇദ്ദേഹത്തിന്റെ വേതനം മൂന്നര കോടിയായിരുന്നു.സ്നാപ്ഡീലിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ വികാസ് ഭാസിന് 3.1 കോടി രൂപയാണ് മൊത്ത പ്രതിഫലം. കമ്പനിയിലെ സ്വതന്ത്ര ഡയറക്ടർമാർക്ക് ഓരോ യോഗത്തിനും ഒരു ലക്ഷം രൂപ വീതമാണ് പ്രതിഫലം.

 2024 വരെ 24 ലക്ഷം രൂപ ഇത്തരത്തിൽ സ്വതന്ത്ര ഡയറക്ടർമാർക്ക് പ്രതിഫലം ലഭിക്കും. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്നാപ്ഡീൽ ഐപിക്ക് മുന്നോടിയായി സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios