Asianet News MalayalamAsianet News Malayalam

'ഫ്ലൈറ്റ് ഫുൾ', യാത്രക്കാരുടെ എണ്ണം കൂടുന്നു; ഉയരെ പറക്കും ഇന്ത്യയുടെ വ്യോമയാനമേഖല

മിക്ക വിമാന  കമ്പനികളുടേയും വിമാനങ്ങള്‍ ഏതാണ്ട് മുഴുവന്‍ യാത്രക്കാരുമായാണ് കഴിഞ്ഞ മാസം സഞ്ചരിച്ചത്. ആഭ്യന്തര  വിമാനങ്ങളില്‍ സഞ്ചരിച്ചു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 18.3 ശതമാനമാണ് വര്‍ധന.

Aviation Expansion India anticipates rise in number of flights apk
Author
First Published Oct 21, 2023, 3:59 PM IST

യാത്രക്കാരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍  ഫ്ളൈറ്റുകളുടെ എണ്ണം കുത്തനെ ഉയരുമെന്ന് കേന്ദ്ര വ്യോമയാനാമന്ത്രാലയം. ഫ്ളൈറ്റുകളുടെ എണ്ണം ഇരട്ടിയോളമാകാനാണ് സാധ്യത. നിലവില്‍ രാജ്യത്ത് ഒരു ദിവസം 2,900 ഫ്ളൈറ്റുകളാണ് സര്‍വീസ് നടത്തുന്നത്. കൂടുതല്‍ വിമാനത്താവളങ്ങള്‍ ആരംഭിക്കുകയും സൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെയാണ് യാത്രക്കാരുടെ എണ്ണവും കൂടിയത്. ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 6.36 ദശലക്ഷം യാത്രക്കാരാണ് വിമാനങ്ങളില്‍ യാത്ര ചെയ്തത്. വലിയ വിമാനത്താവളങ്ങള്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി ഇരട്ടിയാക്കാനും പദ്ധതിയിടുന്നുണ്ട്.

ALSO READ: വജ്രവും സ്വർണ്ണവും മാണിക്യവും കൊണ്ട് അലങ്കാരം; ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ പേന

സെപ്തംബര്‍ മാസത്തില്‍ പ്രതിദിനം 4.08 ലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉപയോഗിച്ചത്. സെപ്തംബറില്‍ മാത്രം 12.25 ദശലക്ഷം യാത്രക്കാര്‍ ആഭ്യന്തര  വിമാനങ്ങളില്‍ സഞ്ചരിച്ചു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 18.3 ശതമാനമാണ് വര്‍ധന. മിക്ക വിമാന  കമ്പനികളുടേയും വിമാനങ്ങള്‍ ഏതാണ്ട് മുഴുവന്‍ യാത്രക്കാരുമായാണ് കഴിഞ്ഞ മാസം സഞ്ചരിച്ചത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്താരയുടെ സര്‍വീസുകള്‍ 92 ശതമാനവും നിറയെ യാത്രക്കാരുമായാണ് സെപ്തംബറില്‍ പറന്നത്. സ്പൈസ് ജെറ്റ് സര്‍വീസുകളില്‍ 91.4 ശതമാനവും ഇന്‍ഡിഗോ സര്‍വീസുകളില്‍ 84.7 ശതമാനവും യാത്രക്കാര്‍ കഴിഞ്ഞ മാസം വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു .

ഇന്‍ഡിഗോയാണ് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വ്യോമയാന സേവന ദാതാക്കള്‍.  63.4 ശതമാനമാണ് ഇന്‍ഡിഗോയുടെ വിപണി വിഹിതം. പത്ത് ശതമാനത്തോടെ വിസ്താരയാണ് രണ്ടാമത്. കൃത്യസമയം പാലിക്കുന്നതില്‍ 83.6 ശതമാനം നേട്ടത്തോടെ ഒന്നാം സ്ഥാനം ഇന്‍ഡിഗോയ്ക്കാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios